Latest NewsNewsInternational

‘ഇനിയൊരു തീവ്രവാദത്തിനു അയാൾക്ക് ആയുസില്ല’; 15 വർഷം കാത്തിരുന്ന് ഒടുവിൽ ഹമാസിന്റെ കാമാൻഡറെ കൊലപ്പെടുത്തി ഇസ്രയേൽ

15 വർഷം ഇസ്രയേലിന് തലവേദന ഉണ്ടാക്കിയ തീവ്രവാദിയെ കൊലപ്പെടുത്തി സേന

ജറുസലേം: ഇസ്രയേൽ – പലസ്തീൻ സംഘർഷം ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇസ്രയേലിന്റെ തിരിച്ചടിയിൽ ഹമാസ് വിറയ്ക്കുന്നു. ഇന്നലെ നടത്തിയ ആക്രമണത്തിൽ ഗാസയിലെ ഹമാസിന്റെ ഇസ്ലാമിക് ജിഹാദ് നോർത്തേൺ ഡിവിഷൻ കമാൻഡർ ഹുസം അബു ഹർബിദിനെ കൊലപ്പെടുത്തി സേന. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

15 വർഷമായി ഇസ്രയേലിനു നേരെ നിരന്തരം ആക്രമണം നടത്തിവന്നിരുന്ന ഹുസം അബുവിനെയാണ് ഇസ്രയേൽ സേന കൊലപ്പെടുത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ഇസ്രയേൽ കാത്തിരുന്ന നിമിഷമായിരുന്നു ഇത്. ഇസ്രായേലിനെതിരായ റോക്കറ്റ് വിക്ഷേപണത്തിനും വെടിവയ്പിനും ടാങ്ക് വിരുദ്ധ മിസൈൽ ആക്രമണത്തിനും മുന്നിൽ നിന്നിരുന്ന തീവ്രവാദിയായിരുന്നു ഹുസം എന്ന് ഇസ്രയേൽ പറയുന്നു. ഇനി ഒരു തീവ്രവാദത്തിനു അയാൾക്ക് ആയുസില്ലെന്ന് വ്യക്തമാക്കുകയാണ് ഇസ്രയേൽ.

Also Read:സത്യപ്രതിജ്ഞ നടത്തുന്നത് ചുരുങ്ങിയ പങ്കാളിത്തത്തോടെ, അനാവശ്യ വിവാദമുണ്ടാക്കുന്നത് തുടർഭരണം ആഗ്രഹിക്കാത്തവർ; എ കെ ബാലൻ

അതേസമയം, ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിൽ പലസ്തീനിലെ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയ ലെബനനു ഒരാളെ നഷ്ടമായി. ഇസ്രയേല്‍ വെടിവയ്പില്‍ തങ്ങളുടെ അംഗങ്ങളിലൊരാള്‍ കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ ഹിസ്ബുള്ള തീവ്രവാദ സംഘടന വ്യക്തമാക്കി. ഇസ്രയേലിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ ലബനൻ, സിറിയ എന്നീ രാജ്യങ്ങൾ ഹമാസുകൾക്കൊപ്പം ചേർന്ന് ഇസ്രയേലിനെ ആക്രമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button