COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 16.42 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനാറ് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം അഞ്ച് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ ഒന്നര കോടിയിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ആറ് ലക്ഷത്തിലധികം പേരാണ് യുഎസിൽ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്ത് മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്. 24 മണിക്കൂറിനിടെ 20,000ത്തിലധികം പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലിലും മരണസംഖ്യ കുത്തനെ ഉയരുകയാണ്. രാജ്യത്ത് 4.36 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നരകോടിയിലധികം രോഗബാധിതരുണ്ട്. നിലവിൽ പത്ത് ലക്ഷത്തിലധികം പേർ കോവിഡ് ചികിത്സയിലുണ്ട്.

ഇന്ത്യയിൽ പ്രതിദിനം നാലായിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആകെ മരണം 2.74 ലക്ഷമായി ഉയർന്നു. കഴിഞ്ഞ ദിവസം 2.81 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടര കോടിയുടെയടുത്ത് രോഗബാധിതരുണ്ട്. നിലവിൽ 35 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button