മുംബൈ: : കോവിഡ് മഹാമാരി ഇന്ത്യയിൽ താണ്ഡവമാടുമ്പോൾ മോദിക്കെതിരെ തറക്കളികളുമായി കോൺഗ്രസ് രംഗത്ത്. ഇലക്ഷനിൽ മോദിയെ തോൽപ്പിക്കാൻ പറ്റാതായതോടെ വ്യാജ പ്രചാരണങ്ങളാണ് കോവിഡ് മഹാമാരിയെ മുൻനിർത്തി ഇവർ നടത്തുന്നത്. കോവിഡിനെതിരെ അക്ഷീണം പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തുകയാണ് കോൺഗ്രസ് ഐടി വിഭാഗവും മറ്റും.
18 വയസ്സിൽ താഴെയുള്ളവർക്ക് ഇതുവരെ വാക്സിൻ കൊടുത്തു തുടങ്ങിയിട്ടില്ല എന്നിരിക്കെ ‘ഞങ്ങളുടെ കുഞ്ഞുങ്ങൾക്കുള്ള വാക്സിൻ എന്തിനു വിദേശത്തേക്ക് കയറ്റി അയച്ചു’ എന്ന് പണം നൽകി പോസ്റ്റർ ഒട്ടിച്ചത് വലിയ വാർത്തയും വിവാദവും ആയിരുന്നു. ഇപ്പോൾ കോൺഗ്രസ് ഗവേഷണ വിഭാഗം മോദിക്കെതിരെ തയ്യാറാക്കിയ ഒരു ‘ടൂൾ കിറ്റ്’ സോഷ്യൽ മീഡിയയിൽ ചോർന്നു. ഓർഗനൈസർ ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും വിവിധ മേഖലകളിൽ നേരിടാൻ ടൂൾകിറ്റിന് നിർദ്ദേശങ്ങളുണ്ട്, ദേശീയ സുരക്ഷയിൽ പോലും വിട്ടുവീഴ്ച ചെയ്യാനും രാജ്യത്തിന്റെ സംസ്കാരത്തെ ലക്ഷ്യം വയ്ക്കാനും ആണ് ഇതിൽ കൂടുതലും നിർദ്ദേശം നൽകിയിരിക്കുന്നത് . കേന്ദ്ര സർക്കാരിന്റെ അഭിലാഷമായ സെൻട്രൽ വിസ്റ്റ പ്രോജക്റ്റിനെതിരായി ഉള്ള പ്രചാരണ പ്രവർത്തനങ്ങൾക്കായി ഒരു മുഴുവൻ വിഭാഗത്തെയും ഏൽപ്പിച്ചിട്ടുണ്ട്.
ഇതിനൊപ്പം ഈ ടൂൾകിറ്റ് മഹാ കുംഭമേളയെ പരിഹസിക്കുകയും ഈദ് സമ്മേളനങ്ങളിൽ മിണ്ടാതിരിക്കാൻ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. മഹാ കുംഭമേളയെ ‘സൂപ്പർ സ്പ്രെഡർ കുംബ്’ എന്ന് അഭിസംബോധന ചെയ്യാൻ ആവശ്യപ്പെടുന്നു. കുംഭമേളയെ ‘മതത്തിന്റെ പേരിൽ ഒരു രാഷ്ട്രീയ ശക്തിയായി’ ചിത്രീകരിക്കാനും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും സന്തോഷത്തെ പ്രോട്ടോകോൾ ലംഘനമായ സാമൂഹിക ഒത്തുചേരലായി എഡിറ്റുചെയ്യാനും ഇതിൽ കോൺഗ്രസ് നേതാക്കളോട് ആവശ്യപ്പെടുന്നു.
വിദേശ മാധ്യമ റിപ്പോർട്ടുകൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്നതിനുള്ള രീതികളും ടൂൾകിറ്റിൽ ഉണ്ട്. ഇന്ത്യക്കെതിരെ യാതൊരു നാണക്കേടും വിചാരിക്കാതെ ‘മൃതദേഹങ്ങളുടെയും ശവസംസ്കാരങ്ങളുടെയും ചിത്രങ്ങൾ നാടകീയമായി ഉപയോഗിക്കാൻ’ പോലും കിറ്റിൽ ആവശ്യപ്പെടുന്നു.
പുതിയ മ്യൂട്ടന്റിനെ ‘ഇന്ത്യൻ സ്‌ട്രെയിൻ’( ഇന്ത്യൻ വകഭേദം) എന്ന് വിളിക്കാൻ ടൂൾകിറ്റിൽ നേതാക്കൾക്ക് നിർദ്ദേശം നൽകുകയും പുതിയ മ്യൂട്ടന്റിനെ ‘മോദി സ്‌ട്രെയിൻ’ എന്ന് വിളിക്കാൻ സോഷ്യൽ മീഡിയ വോളന്റിയർമാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതേസമയം ഈ ടൂൾ കിറ്റിൽ പറഞ്ഞതുപോലെയുള്ള സമാന വാർത്തകളും മറ്റും കേരളത്തിലെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments