Latest NewsKeralaNews

കണ്ണിന് മങ്ങലും തലവേദനയും; കൊല്ലത്ത് 42കാരിയ്ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നത്

കൊല്ലം: കേരളത്തില്‍ ആശങ്ക ഉയര്‍ത്തി ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം. കൊല്ലത്ത് 42കാരിക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.

Also Read: കോവിഡ് വന്നവര്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണമാണോ വിതരണം ചെയ്യുന്നത് നഗരമാതാവേ ? മേയര്‍ ആര്യയ്ക്കെതിരെ യുവമോര്‍ച്ച

കൊല്ലം ജില്ലയില്‍ ആദ്യമായാണ് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരിക്കുകയാണ്. ഒരാഴ്ചയായി തുടരുന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയെയും തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരളത്തിലും ബ്ലാക്ക് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഗുജറാത്തിലും ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ ഇത്തരത്തില്‍ ആറു കേസുകളാണ് ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button