ന്യൂഡൽഹി: കഴിഞ്ഞ ആറ് ദിവസത്തിനകം അഞ്ച് അധ്യാപകർ കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടു. 33 വയസുള്ള താത്ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരിൽ ഉൾപ്പെടുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് എം.ഫിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച 24 വയസുള്ള ഗവേഷക വിദ്യാർഥി ശനിയാഴ്ച കൊറോണ വൈറസ് രോഗം ബാധിച്ച് മരണപ്പെട്ടു. കഴിഞ്ഞ മാർച്ച് മുതൽ ഡൽഹി സർവകലാശാലയിൽ 33 അധ്യാപകർ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചതായി ഡൽഹി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ(ഡി.യു.ടി.എ) പറയുകയുണ്ടായി.
പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. വീണ കുൽക്രെജയും(64) മരിച്ചവരിൽ ഉൾപ്പെടുന്നു. മരിച്ചവരിൽ രണ്ടുപേർ ദേശബന്ധു കോളേജുമായും രണ്ടു പേർ ദൗലറ്റ് കോളേജുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.
Post Your Comments