KeralaLatest NewsNews

തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ; തെറ്റിദ്ധരിപ്പിച്ച് യാത്ര ചെയ്താൽ കർശന നടപടി; ജില്ലയിൽ ഗുരുതര സാഹചര്യമെന്ന് കളക്ടർ

തിരുവനന്തപുരം: ജില്ലയിൽ ഇന്നു മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ. കോവിഡ് വ്യാപനത്തിന് തടയിടാനായി കർശന നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾ അടുത്തുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ ശ്രമിക്കണമെന്നും ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ കളക്ടർ കളക്ടർ നവജ്യോത് ഖോസ അറിയിച്ചു. അടിയന്തര കാര്യങ്ങൾക്ക് വേണ്ടി ജില്ലാ ഭരണകൂടം കൂടെയുണ്ട്. എന്നാൽ അടിയന്തിര സാഹചര്യമെന്ന് തെറ്റിദ്ധരിപ്പിച്ച് യാത്ര ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.

Read Also: ജീവനക്കാരിയുമായി അടുപ്പം; ഡയറക്ടർ സ്ഥാനത്ത് നിന്നും ബിൽഗേറ്റ്‌സ് രാജിവെച്ചത് അന്വേഷണത്തിനിടെയെന്ന് റിപ്പോർട്ട്

നിലവിൽ ജില്ലയിൽ ഗുരുതര സാഹചര്യമാണ്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഗുരുതര സാഹചര്യത്തിലുള്ള രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാന അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും കളക്ടർ പറഞ്ഞു. ഒൻപത് ദിവസത്തെ ലോക്ക്ഡൗൺ ചെറിയ തോതിൽ നില മെച്ചപ്പെടുത്തിയെന്നും ട്രിപ്പിൾ ലോക്ക് ഡൗൺ കൂടുതൽ ഫലം ചെയ്യുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, പഴം, പച്ചക്കറി, പാൽ, മാംസം, മത്സ്യം, കാലിത്തീറ്റ, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവ തിങ്കൾ മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കാം. പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഉച്ചയ്ക്കു രണ്ടു മണിക്ക് കടകൾ അടയ്ക്കണമെന്നാണ് നിർദ്ദേശം. പാൽ, പത്ര വിതരണം എന്നിവ രാവിലെ എട്ടിനു മുൻപു പൂർത്തിയാക്കണം. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഷോപ്പുകൾ, മിൽക്ക് ബൂത്തുകൾ തുടങ്ങിയവ ദിവസവും വൈകിട്ട് അഞ്ചു വരെ പ്രവർത്തിക്കാം.

Read Also: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ചു; നഴ്‌സിനെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇറക്കി വിട്ടതായി പരാതി; സംഭവം കേരളത്തിൽ

ഹോട്ടലുകളും റസ്റ്ററന്റുകളും രാവിലെ ഏഴു മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറിക്കു മാത്രമായി തുറക്കാം. ടേക്ക് എവേയും പാഴ്സൽ സർവീസും അനുവദിക്കില്ല. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, എടിഎമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവ എല്ലാ ദിവസവും പ്രവർത്തിക്കും.

പൊതുജനങ്ങൾ, അവശ്യവസ്തുക്കൾ വീടിനോട് ഏറ്റവും അടുത്തുള്ള കടയിൽനിന്നു വാങ്ങണം. ഇവ വാങ്ങുന്നതിനായി കൂടുതൽ ദൂരം സഞ്ചരിക്കാൻ അനുവദിക്കില്ല.

ബാങ്കുകൾ, ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. ഏറ്റവും കുറഞ്ഞ സ്റ്റാഫിനെ വച്ച് രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഇവയ്ക്കു പ്രവർത്തിക്കാൻ അനുവാദം. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ പ്രവർത്തിക്കും. ഇ-കൊമേഴ്സ്, അവശ്യ വസ്തുക്കളുടെ ഡെലിവറി എന്നിവ ദിവസവും രാവിലെ ഏഴു മുതൽ ഉച്ചയ്ക്കു രണ്ടു വരെ അനുവദിക്കും.

Read Also: ഹമാസ് കേരള ഘടകം വരുമോ?; സൗമ്യയുടെ മരണാനന്തര ചടങ്ങിൽ ആരൊക്കെ എത്തിയെന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button