തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനോടനുബന്ധിച്ച് അറബിക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തിലുടനീളം വീശിയടിച്ച കാറ്റിലും പേമാരിയിലും കെഎസ്ഇബിയ്ക്ക് വന്‍ നാശനഷ്ടം. ഏകദേശം 46.65 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കെഎസ്ഇബി പത്രക്കുറിപ്പില്‍ പറഞ്ഞു.
Read Also : കടല്‍ക്ഷോഭത്തില്‍ വിഴിഞ്ഞത്ത് കനത്ത നാശം; പുലിമുട്ട് തകര്‍ന്നു
പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്താകെ 23,417 വിതരണ ട്രാന്‍സ്ഫോര്‍മറുകളിലാണ് വൈദ്യുതി തടസ്സമുണ്ടായത്. 68 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് കേടുപാടുണ്ടായി. 710 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 4763 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു. ഹൈ ടെന്‍ഷന്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണ 615കേസുകളും ലോ ടെന്‍ഷന്‍ കമ്പികള്‍ പൊട്ടിവീണ 17,959കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 38,93,863 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തടസ്സപ്പെട്ടു.
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളെയാണ് പ്രകൃതി ദുരന്തം ഏറ്റവുമധികം ബാധിച്ചത്. കൊല്ലം ജില്ലയില്‍ എഴുന്നൂറിലേറെ വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. 7,29,888പേര്‍ക്ക് വൈദ്യുതി മുടങ്ങി. ആലപ്പുഴ ജില്ലയില്‍ 600ല്‍പ്പരം പോസ്റ്റുകള്‍ കേടായി. 5,83,216 പേര്‍ക്ക് വൈദ്യുതി തടസ്സമുണ്ടായി. തിരുവനന്തപുരം ജില്ലയില്‍ 950 ലേറെ പോസ്റ്റുകള്‍ക്കാണ് കേടുപാടുണ്ടായത്. 6,49,139 ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
Post Your Comments