കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം. നാരദ കേസില്‍ രണ്ട് മന്ത്രിമാരുള്‍പ്പെടെ നാല് തൃണമൂല്‍ നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കൊല്‍ക്കത്തയില്‍ സിബിഐ ഓഫീസിന് നേരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു.
ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി എന്നീ മന്ത്രിമാരെയും മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നീ തൃണമൂല്‍ നേതാക്കളെയുമാണ് സിബിഐ ഇന്ന് രാവിലെ ഒന്‍പത് മണിയോടെ അറസ്റ്റ് ചെയ്തത്. ഇവക്കെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ഓഫീസില്‍ എത്തിയിരുന്നു.
കേന്ദ്രസര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നാടകം കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മന്ത്രിമാരെയും നേതാക്കളെയും ചോദ്യം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ഇതിനോട് യാതൊരു യോജിപ്പുമില്ലെന്നുമാണ് മമത ബാനര്‍ജി പ്രതികരിച്ചത്. സിബിഐ ഓഫീസിലെത്തിയ മമത തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments