തിരുവനന്തപുരം : കേരളത്തില്‍ സമ്പൂർണ്ണ ലോക്ക് ഡൌൺ ഫലം കാണുന്നെവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ മൂന്നു ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. മാസാവസാനത്തോടെ ചികില്‍സയിലുള്ളവരുടെ എണ്ണം മൂന്നര ലക്ഷമായി കുറയുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.
Read Also : അന്താരാഷ്ട്ര യാത്രാനിരോധനം പിന്‍വലിച്ച് ഗൾഫ് രാജ്യം
മേയ് 12 ന് 29. 75 രേഖപ്പെടുത്തിയ ടിപിആര്‍ ഇന്നലെ 25. 61 ആയി താഴ്ന്നു. ഈ നില തുടര്‍ന്നാല്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 25-ാം തീയതിയോടെ 4 ലക്ഷമായും മുപ്പതിനകം മൂന്നര ലക്ഷമായും കുറയുമെന്നാണ് സര്‍ക്കാരിന്റെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ട്.
കോഴിക്കോട് ഉള്‍പ്പെടെ വ്യാപന തോത് കുറഞ്ഞു. അതേ സമയം തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. കോട്ടയത്തും നിരക്കുയരാം. തിരുവനന്തപുരത്ത് ഐസിയു ബഡുകള്‍ നിറഞ്ഞു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി , പാലക്കാട് ജില്ലകളില്‍ കിടക്കകളുടെ ക്ഷാമമുണ്ടായേക്കാമെന്നും കരുതലെടുക്കണമെന്നും നിര്‍ദേശമുണ്ട്.
Post Your Comments