Latest NewsKeralaNewsInternational

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിന്റെ വീഡിയോ പുറത്തുവിട്ട മലയാളിയായ സനോജിന് മലയാളികളുടെ വക തെറിവിളിയും വധഭീഷണിയും

ജെറുസലേം: ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കഴിയുകയാണ് ഇസ്രയേൽ ജനത. ഇസ്രയേലിനു നേരെ ഹമാസ് നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട കണ്ണൂര്‍ സ്വദേശി സനോജ് എബ്രഹാമിന് മലയാളികളുടെ വധഭീഷണിയെന്ന് റിപ്പോർട്ട്. ഇരട്ട ചങ്കുണ്ടെന്ന് പറയുന്നവര്‍ പോലും തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുകയാണെന്ന് സനോജ് വീഡിയോയിൽ ആരോപിച്ചിരുന്നു. താന്‍ ഒരു സിപിഎമ്മുകാരനാണെന്നും പാലസ്തീന്‍ തീവ്രവാദികളെ സപ്പോര്‍ട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു യുവാവിന്റെ ഭാഷ്യം.

സനോജിനു നേരെ നിരവധി മലയാളികളാണ് ഭീഷണി കമന്റുകൾ ഇടുന്നത്. സനോജിനു നേരെ അധിക്ഷേപ കമന്റുകളും പോസ്റ്റ് ചെയ്യുന്നവരുണ്ട്. പലസ്‌തീനിൽ നിന്നും ഹമാസുകൾ ഇസ്രയേൽ ജനസാന്ദ്രത മേഖലകളിലേക്ക് റോക്കറ്റ് മിസൈൽ വിടുന്നത് ലൈവ് ആയി കാണിച്ച അദ്ദേഹത്തിന്റെ പേജിൽ ‘ഒരെണ്ണം നിന്റെ തലയിൽ വന്ന് പതികട്ടെ’ എന്ന് തുടങ്ങി ആ യുവാവിന്റെ മാതാവിനെ വരെ അസഭ്യം പറയുന്ന തരത്തിലേക്ക് മതമൗലികവാദികൾ നീങ്ങിയിരിക്കുകയാണ്.

Also Read:‘മോദിജീ, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിന് വിദേശത്തേക്ക് അയച്ചു? ഞാനും അതുതന്നെ ചോദിക്കുന്നു’ പ്ര…

‘പിണറായിയും ഉമ്മന്‍ ചാണ്ടിയും അടക്കമുള്ളവര്‍ തീവ്രവാദ നിലപാടുള്ളവരെ പേടിയാണ്. അതാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ എഡിറ്റ് ചെയ്തത്. കേരളത്തില്‍ നിന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ മാത്രമാണ് വിളിച്ചത്. അദേഹം എല്ലാ മലയാളികളുടെയും സുരക്ഷയെപ്പറ്റി തിരക്കി. ഞങ്ങള്‍ക്ക് വേണ്ടി ആരും ഒന്നും മിണ്ടുന്നില്ല. ഇസ്രയേലി മലയാളികള്‍ക്ക് വേണ്ടി ഇടപെട്ട മുരളീധരന്‍ സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല”- സനേജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button