Latest NewsKeralaNews

കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന് നേരെ സിപിഎം ആക്രമണം

കണ്ണൂർ : ചാവശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന് നേരെ സിപിഎം ആക്രമണം. നടുവാട് സ്വദേശി ഷിമിത്ത് കുമാറിനെയാണ് സിപിഎം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ ഷിമിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ലോക് ഡൗൺ പരിശോധനയുടെ പേരിൽ പോലീസ് മനുഷ്യത്വ രഹിതമായി പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് അഡ്വ പി.സുധീർ 

വൈകീട്ടോടെയായിരുന്നു സംഭവം. എടിഎമ്മിൽ നിന്നും പണം എടുത്ത് മടങ്ങുമ്പോഴായിരുന്നു സിപിഎം പ്രവർത്തകർ ആക്രമിച്ചത്. പത്തോളം പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. മർദ്ദനത്തിൽ ഷിമിത്തിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button