ബംഗളുരു: രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടെ രാഷ്ട്രീയം കളിച്ച് പ്രതിപക്ഷവും ലിബറൽ നേതാക്കളും. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് എന്താണ് വാക്സിൻ നല്കാത്തതെന്നും ഇതിന്റെ കാരണം വിദേശത്തേക്ക് വാക്സിൻ കയറ്റി അയച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണെന്ന് വിമര്‍ശിച്ച് കാശുകൊടുത്തു പോസ്റ്റര്‍ ഒട്ടിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ അറസ്റ്റിനെതിരെ നടന്‍ പ്രകാശ് രാജ്.
പോസ്റ്ററില്‍ ചോദിച്ച കാര്യം താനും ചോദിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നടന്‍ പ്രകാശ് രാജ് ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഡല്‍ഹിയില്‍ രണ്ടു ദിവസം മുന്‍പ് ‘മോദിജി, നമ്മുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ പ്രധാനമന്ത്രി എന്തിന് വിദേശരാജ്യങ്ങള്‍ക്ക് അയച്ചുകൊടുത്തു?’ എന്നെഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഇത് ആം ആദ്മി പാർട്ടിയും കോൺഗ്രസും കാശു കൊടുത്തു ചെയ്യിച്ചതാണെന്ന വെളിപ്പെടുത്തലിൽ അറസ്റ്റ് നടന്നത്. പോസ്റ്റര്‍ പതിച്ചതിനെതിരെ മേയ് 12ന് പൊലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും 17ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വിപുലമായ രീതിയിലായിരുന്നു അന്വേഷണം.
പോസ്റ്റര്‍ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.
I REPEAT “Modi ji, aapne humare bacchon ki vaccine videsh kyu bhej diya?”
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
— Prakash Raj (@prakashraaj) May 15, 2021
Post Your Comments