ഇസ്രയേൽ – പലസ്തീൻ വിഷയത്തിൽ പലസ്തീനൊപ്പമാണെന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിനോട് പലസ്തീനൊപ്പം നിൽക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ കേന്ദ്ര വിഭാഗം കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, കമ്മ്യൂണിസ്റ്റുകാരെ ജൂതപ്രേമം പഠിപ്പിക്കേണ്ടെന്നും തങ്ങൾ എപ്പോഴും ഇരയാക്കപ്പെടുന്നവരുടെ കൂടെയാണെന്നും പറയുകയാണ് പോരാളി ഷാജി. ജർമനിയിൽ ജൂതരെ സംരക്ഷിച്ചു എന്ന ഒറ്റ കാരണത്താൽ ആണ് ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാർക്ക് ജീവിതം ബലിയർപ്പിക്കേണ്ടി വന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തങ്ങൾ ജൂതന്മാരുടെ കൂടെയും നിന്നിട്ടുണ്ടെന്ന് പോരാളി ഷാജി പറഞ്ഞുവെയ്ക്കുന്നത്. പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
അത് കൊണ്ട് മക്കൾ.. കമ്മ്യൂണിസ്റ്റുകരെ ജൂതപ്രേമവും സംരക്ഷണവും പഠിപ്പിക്കണ്ട…
മതവും സഭയും…
കുരിശിലേറ്റിയ കഥയും,, പ്രതികാരവും പറഞ് ലോകമെമ്പാടും പുഴുക്കളെ പോലെ ജൂതരെ വേട്ടയാടിയപ്പോഴും ഇല്ലാതാക്കിയപ്പോഴും ഹിറ്റ്‌ലർ ജർമനിയിൽ മൂന്നിൽ രണ്ട് ഭാഗം പേരെ കൊന്നൊടുക്കിയപ്പോഴും കൂടെ നിന്ന ഒരേയൊരു വിഭാഗം കമ്മ്യൂണിസ്റ്റുകാർ ആണ്..
ജർമനിയിൽ ജൂതരെ സംരക്ഷിച്ചു എന്ന ഒറ്റ കാരണത്താൽ ആണ് ലക്ഷക്കണക്കിന് കമ്മ്യൂണിസ്റ്റുകാർക്ക് ജീവിതം ബലിയർപ്പിക്കേണ്ടി വന്നത്..
ദശ ലക്ഷക്കണക്കിന് സഖാക്കളുടെ ജീവൻ കൊടുത്തു കൊണ്ട് റഷ്യൻ ചെമ്പട ബർലിനിൽ എത്തിയാണ് മരണം കാത്ത് കഴിയുന്ന ലക്ഷ ക്കണക്കിന് ജൂതരെ കോൺസെൻഡ്രേഷൻ ക്യമ്പിൽ നിന്ന് ജീവിതത്തിലേക്ക് തുറന്ന് വിട്ടത്..
അവരാണ് ഇന്ന് ഇസ്രായേലിൽ ഉള്ളത്..
ജർമനി കഴിഞ്ഞ് ഫ്രാൻസും കഴിഞ്ഞ് ബ്രിട്ടന്റെ പകുതിയും ക്ലിനാക്കി തുടർന്ന ഹിറ്റ്‌ലരെയും ജൂത വിരുദ്ധ ഫാസിസ്റ്റ് ശക്തികളെയും തടുത്ത് നിർത്തി ആ കമ്മ്യൂണിസ്റ്റുകാരുടെ ജീവ ത്യാഗം കൊണ്ട് ഒന്ന് മാത്രമാണ് ലോകത്ത് ജൂതന്മാർ ഇന്നും അവശേഷിച്ചിരിക്കുന്നത്..
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം കൊടുത്ത വ്യക്തിയും ജൂതനാണ്. പേര് കേട്ടാൽ നിങ്ങളറിയും.. ‘കാൾ മാർക്സ് ‘
അദ്ദേഹം എഴുതിയ പുസ്തകമാണ് കമ്മ്യൂണിസത്തിന്റെ വേദ ഗ്രന്ഥം ‘മൂല ധനം ”
ജൂതർക് പ്രവേശനമില്ല എന്ന് ബോർഡ് വെച്ച് യൂറോപ്യൻസും സഭയും വിവേചനം കാണിച്ചപ്പോഴും അവർ സമത്വരായ് കഴിഞ്ഞ രാജ്യം കമ്മ്യൂണിസ്റ്റുകാരുടേതാണ്..
എന്നുമെപ്പോഴും ഞങ്ങൾ ഇരകളുടെ കൂടെയാണ്…. അത് ജൂതനായാലും ശരി,, ക്രിസ്ത്യൻ, മുസ്ലീം ഹിന്ദു ആയാലും ശരി..
ഏത് രാജ്യത്തായാലും അത് തന്നെയാണ് നിലപാട്.. ?അത് മതമല്ല.. മാനവികതയാണ്..
ഇതിന്റെ പേരിൽ വരുന്ന കുരു എല്ലാം വെറും.. മൈ… ആണ്
Post Your Comments