തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ചിടത്തോളം സെന്‍ട്രല്‍ സ്റ്റേഡിയത്തിലല്ല, കേരള ജനതയില്‍ ഓരോരുത്തരുടെയും മനസുകളിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞാ വേദിയെന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാന്‍ നാമെല്ലാവരും ബാധ്യസ്ഥരായതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിദ്ധ്യത്തെ നിയന്ത്രിച്ചുനിറുത്തേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പരിമിതി ഇല്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നു എന്ന് തങ്ങള്‍ക്ക് അറിയാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
Read Also : ആ ഉത്തരവിന് അത് അച്ചടിച്ച കടലാസിന്റെ വിലയെങ്കിലും ഉണ്ടെങ്കിൽ നടപടിയെടുക്കണം: സന്ദീപ് വാചസ്പതി
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ളപ്പോള്‍, നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എ.കെ.ജി സെന്ററില്‍ നേതാക്കന്‍മാര്‍ കൂട്ടംകൂടി കേക്കുമുറിച്ച് തങ്ങളുടെ ഗംഭീര വിജയം ആഘോഷിച്ചതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്.
Post Your Comments