ലോസ് ഏഞ്ചലസ്: ഗായകനും പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവുമായി നിക്ക് ജോനാസിന് അദ്ദേഹം ജോലി ചെയ്യുന്ന ടെലിവിഷന്‍ ഷോയുടെ സെറ്റില്‍ വെച്ച് പരിക്കു പറ്റിയതായി റിപ്പോര്‍ട്ട്. ശനിയാഴ്ച പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് അറിവായിട്ടില്ലെങ്കിലും ആംബുലന്‍സിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഞായറാഴ്ച നിക്ക് ആശുപത്രി വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നോ നാളെയോ നിക്കിന്റെ റിയാലിറ്റി ഷോയായ ദ വോയ്സിന്റെ ചിത്രീകരണം പുനരാരംഭിക്കും. നിക്ക് ഇപ്പോള്‍ ലോസ് ഏഞ്ചല്‍സിലാണ്. ഒന്നിലധികം പ്രോജക്ടുകളുടെ ചിത്രീകരണത്തിനായി കഴിഞ്ഞ വര്‍ഷം അവസാനം മുതല്‍ പ്രിയങ്കയും നിക്കും അവിടെയാണ് താമസം.
READ MORE: മലപ്പുറത്ത് വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; തൃശൂരും കോഴിക്കോടും വെന്റിലേറ്ററിന് ക്ഷാമം
ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ അഭൂതപൂര്‍വമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ നിക്ക് രാജ്യത്തിന് വേണ്ട സഹായം എത്തിക്കുന്നതിനായി ജനങ്ങളില്‍ നിന്നുള്ള പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. ‘ഇന്ത്യയ്ക്ക് നമ്മുടെ സഹായം ആവശ്യമുണ്ട്! ഒന്നിച്ച് നിന്ന് നമുക്ക് കോവിഡ് വ്യാപനത്തെ ചെറുക്കാം’ എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഇന്‍ഫോഗ്രാഫിക് ചിത്രങ്ങള്‍ കഴിഞ്ഞ വ്യാഴാഴ്ച പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റുകളിലൂടെ ലോകമെമ്പാടുമുള്ള ജനങ്ങളോട് വിഭവങ്ങള്‍ ശേഖരിക്കാനും ഈ മഹാവ്യാപനം തടയുന്നതില്‍ തങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രിയങ്ക ചോപ്ര ജൊനാസ് ഫൗണ്ടേഷനിലൂടെ പ്രിയങ്കയും നിക്ക് ജൊനാസും വിഭവങ്ങള്‍ ശേഖരിക്കുകയും സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
നിക്ക് ജൊനാസിന്റെ പോസ്റ്റുകള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള നിരവധി പേര്‍ തങ്ങളുടെ സ്‌നേഹവും കൃതജ്ഞതയും അറിയിച്ചു. അദ്ദേഹത്തിന്റെ ഈ പ്രയത്നം ആരാധകരില്‍ വലിയ മതിപ്പ് ഉണ്ടാക്കുകയും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോട് അവര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് എഴുതി, ‘വളരെയധികം നന്ദി… ഇന്ത്യയും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു’. അതിന് നന്ദി പറഞ്ഞുകൊണ്ട് നിക്കും കമന്റ് നല്‍കി.
READ MORE: നേതാക്കൾക്ക് കൂട്ടം കൂടാം കേക്ക് മുറിക്കാം ; ജനങ്ങൾ ഇപ്പോഴും കട്ടപ്പുറത്തു തന്നെ
Post Your Comments