
ഇൻഡോർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. സുഹൃത്തുക്കൾ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. സമീർ, ആസിഫ്, ബിട്ടു, ഹസ്നെയ്ൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുമായി പുറത്തു പോയ യുവാക്കൾ ആളൊഴിഞ്ഞ ഒരിടത്ത് വെച്ച് കുട്ടിയെ മയക്കി കിടത്തിയ ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവിച്ച കാര്യങ്ങളൊന്നും പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് യുവാക്കൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി യുവാക്കളുടെ ഭീഷണി വകവെയ്ക്കാതെ ബന്ധുക്കളെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read Also: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നിസ്‌കാരം; 60 പേർക്കെതിരെ കേസെടുത്ത് പോലീസ്
Post Your Comments