കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ക്ക് സമാനമായി സ്വര്‍ണവില ഇന്ന് വീണ്ടും ഉയർന്നിരിക്കുകയാണ്. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായിരിക്കുന്നു. ഗ്രാമിന് 25 രൂപയാണ് ഉയർന്നിരിക്കുന്നത്. 4515 രൂപയാണ് ഒരു ഗ്രാം സ്വര്‍ത്തത്തിന്റെ വില ഉള്ളത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 35040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഉണ്ടായിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് കാണാൻ സാധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച 120 രൂപ വര്‍ധിച്ച സ്വര്‍ണവില ശനിയാഴ്ചയും വർധിച്ചിരുന്നു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണവില വീണ്ടും ഉയരുകയായിരുന്നു ഉണ്ടായത്.
Post Your Comments