ലണ്ടൻ: ഇസ്രയേൽ – പലസ്തീൻ സംഘർഷം ലോകവ്യാപകമായി അലയടിക്കുന്നു. കാനഡയ്ക്ക് പിന്നാലെ ലണ്ടനിലും ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യം വിളിച്ച് ഹമാസ് അനുകൂലികൾ. ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നതിനൊപ്പം വംശീയ അധിക്ഷേപവും നടത്തുകയാണ് ഇക്കൂട്ടർ. വംശീയവെറിയുടെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ലണ്ടനിൽ പ്രതിഷേധം നടത്തിയവർ. യഹൂദ വംശത്തെ മുഴുവൻ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Also Read:മെസ്സി ഇല്ലെങ്കിൽ ബാഴ്സലോണ ഏറെ ബുദ്ധിമുട്ടും: കോമാൻ
യഹൂദരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഹമാസ് അനുകൂലികള്‍ പ്രകടനം നടത്തുകയായിരുന്നു. തുറന്ന കാറില്‍ പലസ്തീന് കൊടി കെട്ടിയായിരുന്നു ഇക്കൂട്ടരുടെ പ്രകടനം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കാറുകള്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. ഫിന്‍ക്ലി റോഡിലൂടെയായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം.
പലസ്തീന് പിന്തുണ നല്‍കണമെന്നും യഹൂദ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. കാഴ്ച്ചക്കാരില്‍ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്. സംഭവം ഹീനവും ലജ്ജാകരവുമെന്ന് പ്രതികരിച്ച് ബോറിസ് ജോണ്സന് രംഗത്തെത്തി. വളരെ മോശവും അപമാനകരവുമായ കാര്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സുരക്ഷിതരാണെന്ന് കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments