Latest NewsIndiaNews

ഭീതി വിട്ടു മാറുന്നില്ല ; മഹാരാഷ്ട്രയിൽ കനത്ത മഴയ്ക്ക് സാധ്യത

മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ, താനെ, പാല്‍ഗര്‍ എന്നിവിടങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ ആണ് സാധ്യത. തീരപ്രദേശങ്ങളില്‍ സര്‍ക്കാര്‍ അതീവ
ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read:കേന്ദ്രസർക്കാർ നിർമിക്കുന്ന കോവിഡ് സെന്റർ പോലും അടിച്ചു മാറ്റി: പിണറായിക്കെതിരെ അനൂപ് ആന്റണി

ആശുപത്രികളില്‍ ഓക്സിജനും വൈദ്യുതിയും മുടങ്ങാനിടയാകരുതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശം നല്‍കി. ഇന്ന് രാത്രി യോടെ ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് കടക്കും. 165 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും എന്നാണ് അറിയിപ്പ്. മഹാരാഷ്ട്രയിലെ അഞ്ചല്‍വാഡിയില്‍ മരം കടപുഴകി വീടിനു മുകളിലേക്ക് വീണതിനെതുടര്‍ന്ന് സഹോദരിമാര്‍ മരിച്ചു.ഇവരുടെ അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button