
തിരുവനന്തപുരം : ഇടത് തുടർഭരണത്തിൽ പുതുമുഖങ്ങളെ അണിനിരത്തി പിണറായി മന്ത്രിസഭ. ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടന്ന നിബന്ധന സി.പി.ഐയില്‍ ശക്തമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായതിനാല്‍ മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകില്ല. സി.പി.ഐയില്‍ നിന്നുള്ള മന്ത്രിമാര്‍ എല്ലാവരും പുതുമുഖങ്ങള്‍ ആയിരിക്കുമെന്നാണ് സൂചന. പി.പ്രസാദ്, കെ.രാജന്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാദ്ധ്യത കല്പിക്കുന്നത്.
Read Also: മരിച്ചെന്ന് കരുതിയ 76കാരി സംസ്ക്കാര ചടങ്ങിനിടെ അലറിവിളിച്ചു; ഞെട്ടലോടെ ബന്ധുക്കൾ
എന്നാൽ കൊല്ലത്തു നിന്ന് പി.സുപാലോ ജെ. ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ.കെ.വിജയന്‍ മന്ത്രിയാകാനും സാദ്ധ്യതയുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയേക്കും. മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടാകും. കേരള കോണ്‍ഗ്രസ് (എം) രണ്ട് മന്ത്രസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് എം.എല്‍.എമാരാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ഡോ.എന്‍ ജയരാജാണ് ഡെപ്യൂട്ടി ലീഡര്‍. പ്രമോദ് നാരായണന്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാകും.
Post Your Comments