Latest NewsNewsIndiaCrime

നൂറ് രൂപയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; സംഭവം ഇങ്ങനെ

ന്യൂഡല്‍ഹി: നൂറ് രൂപയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ദമ്പതികള്‍ നാല്‍പ്പതുകാരനെ ദാരുണമായി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരുടെ ഭര്‍ത്താവ് ജിതേന്ദര്‍ ഒളിവിലാണ് ഉള്ളത്.

മംഗള്‍പൂരി സ്വദേശിയായ അജീത് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുകയുണ്ടായി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവത്തെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അജീതിനെ പിതാവ് സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ചതായി കണ്ടെത്തുകയുണ്ടായി. സാരമായി പരിക്കേറ്റ അജീത് ആശുപത്രിയില്‍ വച്ചുതന്നെ മരിക്കുകയുണ്ടായി.

അജീത് കടം വാങ്ങിയ നൂറ് രൂപ ജിതേന്ദര്‍ തിരികെ ആവശ്യപ്പെടുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പണം തരില്ലന്ന് പറഞ്ഞതോടെ ജിതേന്ദര്‍ അജീതിനെ അടിക്കുകയായിരുന്നു ഉണ്ടായത്. പിന്നീട് വീടിനകത്തുപോയി കത്തിയെടുത്തുകൊണ്ടുവന്ന് ഇയാളെ കുത്തുകയായിരുന്നു ഉണ്ടായത്. ആക്രമണം നടത്താന്‍ ഭാര്യയും ജിതേന്ദറിനെ സഹായിച്ചു. സംഭവത്തിന് പിന്നാലെ ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയാതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button