KeralaLatest NewsNewsInternational

‘നരകത്തിലെ വിറക് കൊള്ളിയായ നിനക്ക് സ്വർഗ്ഗത്തിലെ ഹൂറന്മാരെ കാണുമ്പോൾ അസൂയയാണ്’; ജസ്‌ലയ്ക്ക് നേരെ സൈബർ ആക്രമണം

തീവ്രവാദത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞ ജസ്ലയ്ക്ക് നേരെ സൈബർ ആക്രമണം

ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്നത് മലയാളികൾ നിർത്തിയില്ലെങ്കിൽ അത് അപകടം സൃഷ്ടിക്കുമെന്ന് പറഞ്ഞ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരിക്ക് നേരെ സൈബർ ആക്രമണം. കേരളത്തിന്റെ ഇന്നത്തെ അവസ്ഥ വിശദീകരിച്ച ജസ്‌ലയെ സംഘിയായി മുദ്രകുത്താൻ ഒരു കൂട്ടരുടെ ശ്രമം. ജസ്‌ലയ്ക്ക് നേരെ അസഭ്യവർഷം നടത്തി മറ്റൊരു കൂട്ടർ. ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്നത് മുളയിലെ നുള്ളിയില്ലെങ്കിൽ അപകടമാണെന്നും മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ഏത് മതമായാലും അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണെന്നായിരുന്നു ജസ്‌ല തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

Also Read:കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സംസാകാര ചടങ്ങുകൾക്കായി 15,000 രൂപ; പുതിയ പ്രഖ്യാപനവുമായി ഈ സംസ്ഥാനം

എന്നാൽ, ഇതിനെതിരെയാണ് നിരവധി പേർ രംഗത്തെത്തിയത്. ‘നീ ഇന്ന് ആർ എസ് എസിനെ സുഗിപ്പിക്കും നാളെ എസ് ഡി പി ഐയെ മറ്റെന്നാൾ ലീഗിനെ ഇതാണ് നിന്റെ അവസ്ഥ, പ്രതിരോധം ഒകെ കുടുബത്തിൽ പിറന്ന തന്റേടം ഉള്ള പെൺകുട്ടികൾക്കു പറഞ്ഞ പണിയ, അതിന് നീ ഇവിടെ കിടന്നു മോങ്ങിട്ടു കാര്യം ഇല്ല’ ഒരാൾ കുറിച്ചു. ‘നരകത്തിലെ വിറക് കൊള്ളിയായ നിനക്ക് സ്വർഗ്ഗത്തിലെ ഹൂറന്മാരെ കാണുമ്പോൾ അസൂയയാണ്’ എന്ന പരിഹാസ കമന്റും ചിലർ ഇടുന്നുണ്ട്. ‘ഐവ… മാടശ്ശേരികുട്ടികൊന്നറിയോ.. ഇസ്രായേൽ ഉന്നം വെക്കുന്നത് കുട്ടികളെ മാത്രമാണെന്നും ആയതിനാൽ കുട്ടികളോടൊപ്പം മുതിർന്നവർ ഒത്തു കൂടരുതെന്ന് വരെ … അല്ലെങ്കിൽ തന്നെ ഞാനിത് ആരോടാണ് പറയുന്നത് മുസ്‌ലിം വിരുദ്ധത തിന്ന് നടക്കുന്ന തന്നോടെന്ത് തേങ്ങ പറഞ്ഞിട്ടെന്താ’- മറ്റൊരാൾ കുറിച്ചു.

റയീസ് ഹിദയ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയായിരുന്നു ജസ്‌ല പോസ്റ്റിട്ടത്. ‘ഭീകരവാദത്തെയും തീവ്രവാദത്തെയും പ്രമോട്ട് ചെയ്യുന്ന ചില മലയാളികള്‍. ഇതൊക്കെ മുളയിലെ നുള്ളിയില്ലെങ്കില്‍ അപകടമാണ്. മതം മനുഷ്യന്‍റെ തലച്ചോറിനെ ക്ഷയിപ്പിക്കും എന്ന് പറയുന്നത് എത്ര സത്യമാണ്. മറ്റുള്ളവരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നത് ..ഏത് മതമായാലും..അതില്ലായ്മ ചെയ്യപ്പെടേണ്ട ചിന്തയാണ്.. തിരുത്തപ്പെടണം. ആത്മഹത്യ പാപമെന്ന് പറയുന്ന ഇസ്ലാം..ഇവിടെ സ്വയം ചാവേറാവുന്നതിനെ ന്യായീകരിക്കുന്ന ചിലരും.’- എന്നായിരുന്നു ജസ്‌ല ഫേസ്ബുക്കിൽ പങ്കുവെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button