കോവിഡ് രണ്ടാം തരംഗം ശരിക്കും ഒരു തരംഗം തന്നെയാണെന്ന് ഷാസ് ഷബീര്‍ പറയുന്നു. തടിയനായ തനിക്ക് കോവിഡ് വന്ന അനുഭവം പറയുകയാണ് ഷാസ് ഷബീര്‍. 27 ദിവസമായിരുന്നു തന്റെ കോവിഡ് വാസമെന്ന് ഷാസ് ഷബീര്‍ പറയുന്നു. റമദാന്‍ രണ്ടാം നോമ്പിന്റെ അന്നാണ് കോവിഡിന്റെ തുടക്കമായുള്ള ചില ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടത്. കോവിഡ് ആണെന്നൊന്നും അറിയില്ലായിരുന്നു. നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു നില്‍ക്കാന്‍ ബുദ്ധിമട്ടു തോന്നി. തടി കുറച്ചു കൂടിയതിന്റേതാകാം എന്നാണ് കരുതിയത്. കുറച്ചു കഴിഞ്ഞപ്പോള്‍ പനിയുടേതായ കുളിരും വന്നും. വൈറല്‍ ഫീവറിന്റേതാകുമെന്നു കരുതി സുഹൃത്തായ ഡോക്ടറെ വിളിച്ച് മരുന്നു ചോദിച്ചു. നാലു ദിവസം ഡോളോ കഴിച്ചിട്ടും ഒരു കുറവുമുണ്ടായില്ല. അങ്ങനെ ഭാര്യയും ഞാനും പോയി ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് വന്നപ്പോള്‍ കോവിഡ് പോസിറ്റീവായി.
Read Also : ആവിപിടിയ്ക്കല്‍ കോവിഡ് ചികിത്സാ പ്രോട്ടോകോളിന്റെ ഭാഗമല്ല : ശ്വാസകോശം കേടാകുമെന്ന് മുന്നറിയിപ്പ്
പള്‍സ് ഓക്‌സിമീറ്ററില്‍ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കുന്നുണ്ടായിരുന്നു. ഒപ്പം ഡോക്ടര്‍ നിര്‍ദേശിച്ച ആന്റിബയോട്ടികും കഴിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു തുടങ്ങിയതോടെ ആശുപത്രിയിലേക്കു മാറി.
രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പനി മാറി, പതിയെ രുചിയും മണവും വന്നുതുടങ്ങി. കിട്ടിയതു വളരെ നല്ല ചികിത്സയാണെന്നു പറയാതിരിക്കാന്‍ വയ്യ. 12 ദിവസം നീണ്ടുനിന്ന 100 ഡിഗ്രി പനിയില്‍ നിന്ന് അങ്ങനെ മോചിതനായി. പള്‍സ്, ഓക്‌സിജന്‍ ലെലില്‍ വ്യത്യാസം ഉണ്ടായിരുന്നു. തുടര്‍ന്ന് അലര്‍ജിക്കുള്ള ചില മരുന്നുകളും നല്‍കി. പതിയെ സ്റ്റേബിള്‍ ആയി തുടങ്ങി.
ശ്വാസതടസ്സം ഉണ്ടെങ്കില്‍ ഒരു കാരണവശാലും മലര്‍ന്നു കിടക്കരുത്. കമിഴ്ന്നുതന്നെ കിടക്കണം, അതിനു പറ്റാത്തവര്‍ക്ക് ചെരിഞ്ഞു കിടക്കാം. തടിയന്‍മാര്‍ക്ക് ശ്വാസതടസ്സം വന്നാല്‍ വലിയ പ്രശ്‌നമാണ്. എന്റെ അനുഭവത്തില്‍ ഞാന്‍ പറയുന്നത് തടി കുറയ്ക്കാന്‍ നോക്കുക, തടി ഉള്ളവര്‍ വീട്ടില്‍തന്നെ ഇരുന്ന് കോവിഡ് വരുത്താതിരിക്കാന്‍ ശ്രദ്ധിക്കുക എന്നാണ്.
പുതിയ കോവിഡ് പല രൂപത്തിലും വരുന്നുണ്ട്. പിടി കൊടുക്കാതെ വീട്ടിലിരിക്കുക. സമൂഹമാധ്യമങ്ങളിലൊക്കെ സുഹൃത്തുക്കളുടെ പോസിറ്റീവ് എന്ന അപ്‌ഡേറ്റും പത്തു ദിവസത്തിനു ശേഷം നെഗറ്റീവ് എന്ന അപ്‌ഡേറ്റും കാണുന്നതു പോലെയുള്ള ലാഘവമല്ല. എത്ര ആരോഗ്യമുള്ള വ്യക്തിയാണെങ്കിലും ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതു പോലെ കുഴച്ചു മറിക്കും, പ്രത്യേകിച്ച് തടിയും മറ്റു രോഗങ്ങളുമുള്ളവരില്‍. 10 ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആകണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. അതുകൊണ്ട് എല്ലാവലരും സുരക്ഷിതരായി അതിജീവിക്കാന്‍ ശ്രമിക്കുക.
പ്രശസ്ത ആഡ് ഫിലിം മേക്കറും, കൊച്ചിന്‍ ഫുഡിസ്‌റിലീഫ് ആര്‍മി എന്നചാരിറ്റബിള്‍ സംഘടനയുടെ ഫൗണ്ടര്‍ കൂടിയാണ് ഷാസ് ഷബീര്‍
Post Your Comments