COVID 19Latest NewsNewsIndia

രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു ; കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്കില്‍ ഗണ്യമായ കുറവ്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം 18.17 ശതമാനമാണ് രോഗവ്യാപന നിരക്ക്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ 2,81,386  പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 26 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാകുന്നത്.

Read Also : പാലസ്തീന് തിരിച്ചടി നല്‍കുമ്പോഴും ഇന്ത്യയെ കൈവിടാതെ ഇസ്രായേൽ ; മെഡിക്കൽ ഉപകരണങ്ങളുമായി ഇസ്രയേൽ വിമാനം ഇന്ത്യയിലെത്തി 

3,78,741 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തു. 4,106 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മഹാമാരി മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,74,390 ആയി. ഇതുവരെ 2,49,65,463 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 2,11,74,076 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button