Latest NewsKeralaNews

യോഗി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്ത ; വീണ്ടും മാപ്പ് അപേക്ഷയുമായി ഏഷ്യാനെറ്റ് ന്യൂസ്

തിരുവനന്തപുരം : കോവിഡ് രണ്ടാം തരംഗം തുടരുന്നതിനിടെ യോഗി സര്‍ക്കാരിനെതിരെ വ്യാജ വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. നിയമനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ മാപ്പ് പറഞ്ഞ് ചാനല്‍ അധികൃതര്‍ തടിയൂരി.

Read Also : ഈ കെട്ട കാലത്ത് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവില്ല ഇങ്ങനെയൊരു ചടങ്ങ് ; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ ഡോ. ഷിംനാ അസീസ് 

‘മൃതദേഹങ്ങള്‍ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും’ എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമായി മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്ന ചിത്രവും ചാനല്‍ നല്‍കിയിരുന്നു. ഈ വ്യാജ ചിത്രവും വാര്‍ത്തയിലെ പൊള്ളത്തരവും സോഷ്യല്‍ മീഡിയ അന്നു തന്നെ തുറന്നുകാട്ടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചുവടുപിടിച്ച്‌ മലയാളത്തിലെ ഏല്ലാ മാധ്യമങ്ങളും ഈ വ്യാജവാര്‍ത്ത കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു.

ഏന്നാല്‍, ഈ വ്യാജവാര്‍ത്തയ്ക്ക് നല്‍കിയിരുന്ന ചിത്രം 2015 ജനുവരി പതിമൂന്നിലേതായിരുന്നു. വാര്‍ത്ത ഏജന്‍സിയായ എഎല്‍ഐ ഈ ചിത്രം ഉപയോഗിച്ച്‌ അന്നുതന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റിനെ ചൂണ്ടിക്കാട്ടിയിട്ടും വ്യാജവാര്‍ത്ത പിന്‍വലിക്കാന്‍ തയാറായില്ല.

തുടര്‍ന്ന്, മലയാളം വാര്‍ത്തയുടെ പരിഭാഷയും ചിത്രവും അടക്കം യോഗി സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍ വകുപ്പിന് അയച്ചു നല്‍കിരുന്നു. യുപിയെ മനഃപൂര്‍വം അപമാനിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കുന്നതെന്നും ഇതില്‍ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വ്യാജ പ്രചരണത്തിനെതിരെ യുപി സര്‍ക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button