പത്തനംതിട്ട: കനത്ത മഴയില്‍ വീടിന്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞുവീണു. 15 അടി താഴ്ചയിലേയ്ക്കാണ് മുറ്റമുള്‍പ്പെടെ ഇടിഞ്ഞു വീണത്. അപകടത്തില്‍ നിന്നും ഗൃഹനാഥന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച രാത്രി ഏഴരയോടെ റാന്നിയിലാണ് സംഭവമുണ്ടായത്. തെക്കേപ്പുറം തെക്കേതില്‍ റെജി (55) ആണ് അപകടത്തില്‍പ്പെട്ടത്. മുറ്റവും ഭിത്തിയും ഇടിഞ്ഞുവീണതിനൊപ്പം റെജിയും 15 അടി താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു. റെജി വീടിന്റെ മുന്‍വശത്തുള്ള കൈപ്പടയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.
വലിയ ശബ്ദം കേട്ട് മകന്‍ റിജോ എത്തിയപ്പോഴാണ് റെജി താഴ്ചയില്‍ വീണ് കിടക്കുന്നത് കണ്ടത്. റെജിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടര്‍ന്ന് വീടിനും ബലക്ഷയമുണ്ടായിട്ടുണ്ട്.
Post Your Comments