ന്യൂഡൽഹി : ഹിന്ദുമഹാസഭ നേതാവായിരുന്ന വിനായക് ദാമോദര്‍ സവർക്കർക്കെതിരെ 2016 -ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മാപ്പ് പറഞ്ഞ് ‘ദ വീക്ക്’ വാരിക. നിരഞ്ജൻ ടാക്ലെ സിംഹവൽക്കരിച്ച ഒരു ആട്ടിൻകുട്ടി’ എന്ന പേരിൽ എഴുതിയ ലേഖനത്തിനാണ് മാപ്പ് പറഞ്ഞത്.
സവര്‍ക്കര്‍ ആദരണീയനാണെന്നും അദ്ദേഹത്തെക്കുറിച്ച് എഴുതിയത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നുമാണ് ദ വീക്ക് വ്യക്തമാക്കിയത്. അതേസമയം ,വാരികയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയിൽ ഞെട്ടിപ്പോയെന്ന് ലേഖകൻ പ്രതികരിച്ചു. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. വിഷയത്തിൽ മാപ്പുപറയില്ലെന്നും കോടതിയിൽ കേസ് ജയിക്കാൻ വേണ്ടി പോരാടുമെന്നും ടാക്ലെ പറഞ്ഞു.
Read Also : കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ വൈകിയതിനെതിരെ വിമർശനവുമായി പി കെ കൃഷ്ണദാസ്
2016ല്‍ വാരികക്കെതിരെ സവര്‍ക്കറുടെ കൊച്ചുമകന്‍ രഞ്ജിത്ത് സവര്‍ക്കറാണ് കേസ് നൽകിയത്. നിരഞ്ജന്‍ ടാക്ലെ എഴുതിയ ലേഖനം വാസ്തവവിരുദ്ധമാണെന്നും ലേഖനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കുടുംബത്തിന്റെ അഭിപ്രായം ചോദിക്കണണമായിരുന്നുവെന്നുമാണ് രഞ്ജിത്ത് സവര്‍ക്കര്‍ പറഞ്ഞത്.
Post Your Comments