KeralaLatest NewsNews

കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാൻ ടെലിഫോണിലൂടെ കൗൺസിലിംഗ്; അറിയാം കേരളാ പോലീസിന്റെ ചിരി പദ്ധതിയെ കുറിച്ച്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായി കേരളാ പോലീസിന്റെ ചിരി പദ്ധതി. കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച ടെലി കൗൺസിലിംഗ് പദ്ധതിയാണ് ചിരി.

ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകൾ, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികൾ ചിരിയുടെ കോൾ സെന്ററുമായി പങ്ക് വയ്ക്കുന്നത്. ചിരിയുടെ ഹെൽപ് ലൈൻ നമ്പരിലേക്ക് കുട്ടികൾ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കുന്നു. 9497900200 എന്നതാണ് ചിരിയിലേക്ക് വിളിക്കേണ്ട നമ്പർ.

Read Also: കൊല്ലത്ത് വീട്ടിൽ വളർത്തിയ ആടിന്റെ തലയറുത്ത് മാറ്റിയ നിലയിൽ; മന്ത്രവാദത്തിന് വേണ്ടിയെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളിൽ അധികവും. ഗുരുതരമായ മാനസികപ്രശ്‌നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ചിരി കോൾ സെന്ററിൽ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കിയെന്ന് കേരളാ പോലീസ് അറിയിച്ചു.

മാനസികപ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് ടെലിഫോണിലൂടെ കൗൺസിലിംഗും നൽകുന്നുണ്ട്. മുതിർന്ന സ്റ്റുഡന്റ്‌സ്‌ പോലീസ് കേഡറ്റുകൾ, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾ എന്നിവരിൽ നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളണ്ടിയർമാർ. സേവന തൽപരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധർ, മന:ശാസ്ത്രജ്ഞർ, അധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ദ്ധസമിതിയാണ് ഇവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത്.

Read Also: ട്രിപ്പിൾ ലോക്ക് ഡൗൺ; തിരുവനന്തപുരത്തും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button