COVID 19Latest NewsNewsIndia

ഒറ്റമുറി വീട്ടിൽ ഇടമില്ല ; കോവിഡ് പോസിറ്റീവായ വിദ്യാർത്ഥി ക്വാറന്റൈനിലിരുന്നത്‌ മരത്തിന് മുകളിൽ

ഹൈദരാബാദ് : ഒറ്റമുറി വീട്ടിൽ ക്വാറന്റൈൻ ഇരിക്കാൻ ഇടമില്ലാതിരുന്നതിനാലാണ് കോവിഡ് പോസിറ്റീവായ 18 കാരന് മരത്തിന്റെ മുകളിൽ 11 ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നത്. തെലങ്കാനയിലെ നലഗൊണ്ടയിലാണ് സംഭവം.

Read Also : ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച യുവാവ് അറസ്റ്റിൽ

നലഗൊണ്ട ജില്ലയിലെ ഗോത്രവർഗ ഗ്രാമമായ കോത്തനന്തി കൊണ്ടയിലാണ് ശിവ എന്ന 18 കാരനായ വിദ്യാർത്ഥിയുടെ വീട്. ഹൈദരാബാദിൽ ബിരുദ വിദ്യാർത്ഥിയായ ശിവ കൊറോണ കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ഒരു മാസം മുൻപാണ് നഗരത്തിൽ നിന്നെത്തിയത്. തുടർന്ന് മെയ് 4 ന് ശിവയ്ക്കും കൊറോണ സ്ഥിരീകരിച്ചു. മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ സംവിധാനമില്ലെന്ന് കാണിച്ച് ആരോഗ്യവകുപ്പ് ശിവയോട് വീട്ടിൽ ക്വാറന്റൈൻ ഇരിക്കാൻ പറയുകയായിരുന്നു.

എന്നാൽ ഒറ്റമുറിയുള്ള വീട്ടിൽ ക്വാറന്റൈ ഇരിക്കാൻ ഇടമില്ല. അഞ്ച് പേരടങ്ങുന്ന കുടുംബമാണ് ശിവയുടേത്. എല്ലാവർക്കും ഒരുമിച്ചുറങ്ങാനുള്ള സൗകര്യം പോലും വീട്ടിൽ ഇല്ല. പകലുറങ്ങിയാണ് രാത്രിയിലെ ഉറക്കത്തിന്റെ കടം വീട്ടുന്നത്. ഈ സാഹചര്യത്തിലാണ് ശിവ മരം ക്വാറന്റൈൻ കേന്ദ്രമാക്കാൻ തീരുമാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button