ഹൈദരാബാദ് : റഷ്യയുടെ സ്പുട്‌നിക് വി കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ബാച്ച് ഇന്ത്യയിലെത്തി. ഹൈദരാബാദ് രാജീവ് ഗാന്ധി വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിയത്. സ്പുട്‌നിക് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്ന.
രണ്ടാമത്തെ ബാച്ച് സമയബന്ധിതമായി എത്തിയെന്നും സ്പുട്‌നിക്കിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ലോകമെമ്പാടും അറിയാമെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്തു. കോവിഡിനെതിരായ റഷ്യന്‍-ഇന്ത്യന്‍ സംയുക്ത പോരാട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും ഉഭയകക്ഷി സഹകരണത്തിന്റെ സുപ്രധാന മേഖലകളിലൊന്നണിതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്സിൻ ഹൈദരാബാദില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സ്പുട്നിക് കോവിഡ് വാക്സിന്റെ ആദ്യ ബാച്ച് ഈമാസം ഒന്നിന് ഇന്ത്യയില്‍ എത്തിയിരുന്നു. 1,50,000 ഡോസ് സ്പുട്നിക് വാക്സിനാണ് അന്ന് എത്തിയത്.
Post Your Comments