Latest NewsIndiaNewsCrime

വസ്തു തർക്കം അവസാനിച്ചത് കൊലപാതകത്തിൽ; യുപിയിൽ 45കാരനെ മകന്‍ വെട്ടിക്കൊന്നു

ലക്‌നൗ: യുപിയിൽ 45കാരനെ മകന്‍ വാളു കൊണ്ട് വെട്ടിക്കൊന്നു. വസ്തുവകകളെ സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

രാംപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന ദാരുണ സംഭവം ഉണ്ടായിരിക്കുന്നത്. ജയ്പാലാണ് ദാരുണമായി മരിച്ചത്. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുകയുണ്ടായി. ഭൂമിയുടെ ഒരു ഭാഗം വില്‍ക്കാന്‍ ജയ്പാല്‍ തീരുമാനിക്കുകയുണ്ടായി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കരണമായിരിക്കുന്നത്. നേരത്തെ ഭൂരിഭാഗം ആസ്തികളും വിറ്റ് മദ്യം വാങ്ങി ജയ്പാല്‍ ധൂര്‍ത്തടിച്ചിരുന്നു. അവശേഷിക്കുന്ന ഭൂമിയും വിറ്റ് അച്ഛന്‍ ധൂര്‍ത്തടിക്കാന്‍ പോകുന്നു എന്ന് അറിഞ്ഞ 25കാരനായ മകന്റെ കൃത്യമെന്ന് പൊലീസ് പറഞ്ഞു.

ജയ്പാല്‍ സ്ഥിരം മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു. സ്വത്തിന്റെ ഭൂരിഭാഗവും ജയ്പാല്‍ വിറ്റ് നശിപ്പിച്ചു. അവശേഷിക്കുന്നതും വില്‍ക്കാനുള്ള നീക്കമാണ് പ്രകോപനത്തിന് കാരണം. രൂക്ഷമായ വാക്കേറ്റത്തിന് ഒടുവില്‍ മകന്‍ അര്‍ജുന്‍ വാളു കൊണ്ട് അച്ഛനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. സഹോദരന്റെ പരാതിയിലാണ് 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button