COVID 19Latest NewsKeralaNattuvarthaNews

ദാരുണം; കൊല്ലത്ത് ആശുപത്രിയിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

കൊല്ലം: കൊല്ലത്തെ സൊകാര്യ ആശുപത്രിയിൽ കൊവിഡ് രോഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തങ്കശ്ശേരി സ്വദേശി സെഡ്രിക്കാണ് മരിച്ചത്. 70 വയസ്സായിരുന്നു. ഭാര്യയ്ക്കും ഇയാൾക്കും കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ 17 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് അസുഖം വഷളായതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ഇതേത്തുടർന്ന് സെഡ്രിക്ക് മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് നിഗമനം. അതേസമയം ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ചയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മലപ്പുറത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കോവിഡ് രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. വെട്ടം ആലിശ്ശേരി മണിയന്‍പള്ളിയില്‍ അനി ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയില്‍ കോവിഡ് ബാധിച്ച്‌ യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button