ഒലിവ് ഓയില്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവര്‍ നിരവധിയാണ്. ധാരാളം ആരോഗ്യഗുണങ്ങള്‍ ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഇതുകൂടാതെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും പരിചരണത്തിനും ഒലിവ് ഓയില്‍ ഏറെ ഗുണകരമാണ്. മുടി കൊഴിച്ചില്‍, താരന്‍ എന്നീ പ്രശ്നങ്ങളെ അകറ്റി മുടിയുടെ വളര്‍ച്ച പരിപോഷിപ്പിക്കാന്‍ ഒലിവ് ഓയിലിന് കഴിയും.
Also Read:പുകവലി നിർത്താൻ ഒരു അറ്റക്കൈ പ്രയോഗം; സ്വന്തം തല ഹെൽമെറ്റിനുള്ളിലാക്കി പൂട്ടിവെച്ച് യുവാവ്
തലയോട്ടിയില്‍ ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കാതെ വരുമ്ബോള്‍ മുടികൊഴിച്ചില്‍ രൂക്ഷമാകുന്നു. ഒലിവ് ഓയിലില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം ഉള്ളതിനാല്‍ തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്. ഒലിവ് ഓയില്‍ തലയോട്ടിയിലും തലമുടിയിലും നന്നായി തിരുമ്മി പിടിപ്പിക്കുക.ഒലിവ് ഓയില്‍ കൊണ്ട് മസാജ് ചെയ്യുമ്ബോള്‍ ഹെയര്‍ ഫോളിക്കിളുകളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും തലമുടി കട്ടിയോടെ വളരുകയും ചെയ്യുന്നു. ഇത് മുടി വളര്‍ച്ച ഇരട്ടിയാക്കും.
ഒലിവ് ഓയിലില്‍ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കൂടുതല്‍ ബലമുള്ളതാക്കുന്നു. ഒലിവ് ഓയില്‍ പുരട്ടിയശേഷം തലയോട്ടി നന്നായി മസാജ് ചെയ്യാം. ഇത് തലയിലെ രക്തയോട്ടം മെച്ചപ്പെടുത്തും. ഒലിവ് ഓയില്‍, ബദാം ഓയില്‍, കര്‍പ്പൂരം, ആവണക്കെണ്ണ എന്നിവയുമായി ചേര്‍ത്ത് പുരട്ടുന്നത് മുടിവളര്‍ച്ച കൂട്ടുകയും മുടിയ്ക്ക് തിളക്കമുള്ള കറുപ്പ് നിറം നല്‍കുകയും ചെയ്യുന്നു. മാത്രമല്ല ഒലിവ് ഓയില്‍ പുരട്ടുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായകമാണ്.
Post Your Comments