മുംബൈ: കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിച്ച മഹാരാഷ്ട്രയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,389 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത്. ഒരു ഘട്ടത്തില്‍ വലിയ ആശങ്കയാകുന്ന തരത്തിലാണ് മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപിച്ചിരുന്നത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മഹാരാഷ്ട്രയിലെ പ്രതിദിന കോവിഡ് കേസുകള്‍ 50,000ത്തിന് താഴെയായി തുടരുകയാണ്. 24 മണിക്കൂറിനിടെ 59,318 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 48,26,371 ആയി ഉയര്‍ന്നു. അതേസമയം, കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും മരണനിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുന്നതാണ് മഹാരാഷ്ട്രയ്ക്ക് വെല്ലുവിളിയാകുന്നത്. പുതുതായി 974 മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 81,486 ആയി.
മുംബൈയില്‍ 1,544 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. 60 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണം 14,260 ആയി. 35,702 പേരാണ് മുംബൈയില്‍ മാത്രം ചികിത്സയിലുള്ളത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ജൂണ്‍ 1 വരെ നീട്ടിയിരിക്കുകയാണ്.
Post Your Comments