Latest NewsNewsIndiaCrime

കോവിഡ് മരുന്ന് കരിഞ്ചന്തയിൽ വിൽപ്പന; നിരവധി പേർ ​അറസ്റ്റിൽ

ചെന്നൈ: കൊറോണ വൈറസ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു.

സിറ്റി പോലീസ് കമ്മീഷണർ ശങ്കർ ജിവാലി​െൻറ നേതൃത്വത്തിലാണ്​ അനധികൃതമായി മരുന്നു ശേഖരിക്കുകയും കൂടിയ വിലക്ക്​ വിൽക്കാൻ ശ്രമിച്ചവരെയും​ അറസ്റ്റ് ചെയ്തത്​. അവശ്യമരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ്​ പറഞ്ഞു.

11 കേസുകളാണ്​ ഇതുവരെ കരിഞ്ചന്തയിൽ മരുന്ന്​ വിൽക്കാൻ ശ്രമിച്ചതിന്​ ചെന്നൈ സിറ്റി പരിധിയിൽ മാത്രം രജിസ്​റ്റർ ചെയ്തിരിക്കുന്നത്​.

243 കുപ്പി മരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിൽ 78 കുപ്പികൾ കോവിഡ്​ രോഗികൾക്ക്​ കൈമാറി. ശേഷിക്കുന്ന കുപ്പികൾ രോഗികളുടെ ചികിത്സയ്ക്കായി വിട്ടുകൊടുക്കുമെന്നും പൊലീസ്​ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button