COVID 19Latest NewsKeralaNews

‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ ; സംസ്ഥാനത്ത് ഇന്ന് ഡ്രൈഡേ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ ആചരിക്കും. കൊറോണയോടൊപ്പം മഴക്കാല രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. എല്ലാവരും വീടും പരിസരവും ശുചിയാക്കാൻ മുന്നിട്ടിറങ്ങണമെന്നാണ് സർക്കാർ നിർദേശം.

Read Also : കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക്​ ആധാര്‍ നിര്‍ബന്ധമെന്ന് പ്രചാരണം ; വിശദീകരണവുമായി യു.ഐ.ഡി.എ.ഐ 

കൊതുക വളരാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും സുരക്ഷിതമായി സംസ്‌കരിച്ച് കൂത്താടികളെ നശിപ്പിക്കും. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടില്‍ നിന്നാരംഭം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചും രോഗ നിയന്ത്രണ മാര്‍ഗങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുകയും രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുക, അതുവഴി രോഗം പരമാവധി കുറച്ചു മരണം പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം.

കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നതിനോടൊപ്പം മഴക്കാല രോഗങ്ങൾ കൂടി വർദ്ധിച്ചാൽ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ചുഴലിക്കാറ്റിന്റെ ഫലമായുള്ള ശക്തമായ മഴ സംസ്ഥാനത്ത് തുടരുകയാണ്. കാലവർഷവും കേരളത്തിൽ ഈ മാസം അവസാനത്തോടെ എത്തും. നിലവിൽ ആശുപത്രികളെല്ലാം കൊറോണ രോഗികളാൽ നിറഞ്ഞിരിക്കുകയാണ്.

മഴക്കാല രോഗങ്ങളായ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയവ വ്യാപിച്ചാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. അതിനാൽ സംസ്ഥാനം ഇന്ന് ഡ്രൈ ആയി ആചരിക്കണമെന്നാണ് സർക്കാർ നിർദേശം. ഓരോരുത്തരുടെയും വീടും പരിസരവും വൃത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. സർക്കാർ സംവിധാനങ്ങളെ മഴക്കാല ശൂചീകരണ പ്രവർത്തനത്തിനായി നിയോഗിക്കാറുണ്ടെങ്കിലും കൊറോണ വ്യാപിച്ച പശ്ചാത്തലത്തിൽ ഇത്തവണ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button