Latest NewsKeralaNews

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോജനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി : ജസ്‌ല മാടശേരി

കൊച്ചി : ജനങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന പഴയ പ്രതിപക്ഷനേതാവ് ജീവിച്ചിരിപ്പുണ്ടോയെന്ന് പോലുമറിയാത്തവണ്ണം നിശബ്ദമാണെന്ന് ആക്ടിവിസ്റ്റും ബിഗ്‌ ബോസ് മത്സരാര്‍ത്ഥിയുമായ ജസ്ല മാടശ്ശേരി. സംസ്ഥാനം ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൊക്കെ അവര്‍ മൗനമാണെന്നും ജസ്‌ല പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോജനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറിയെന്നും ജസ്‌ല പറഞ്ഞു.

Read Also : പാലസ്തീനിൽ സംഹാരതാണ്ഡവം ആടി ഇസ്രായേല്‍ ; മരണസംഖ്യ 200 കടന്നു 

ജസ്‌ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :

കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ഭരണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാനും ഉറച്ച ശബ്ദത്തോടെ എന്ന് വീമ്പിളക്കി കോലാഹലമുണ്ടാക്കാനും.. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില നേതാക്കള്‍. കേരളം ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്… .

ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൊക്കെ അവര്‍ മൗനമാണ്.. അവരുടെ പേര് പോലും കാണുന്നില്ല.. അവരുടെ മുഖം പോലും കാണുന്നില്ല ചാനലുകളില് വരുന്നില്ല ..നല്ല രീതിയില്‍ ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനല്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ല . ഇനി വരട്ടെ അപ്പോള്‍ നോക്കാം ..ഓരോ കിറ്റുകളും നോക്കി ..അതിലെ സാധനങ്ങളുടെ അളവും തൂക്കവും നോക്കി പിന്തിരിപ്പ് പറഞ്ഞിരുന്ന നേതാക്കളൊക്കെ എവിടെ ..

പാവപ്പെട്ടവരുടെ സാധാരണക്കാരന്റെ ഒരു നേരത്തെ അന്നം പോലും മുടങ്ങാതെ നോക്കുന്ന സര്‍ക്കാരിന് നന്ദി.. ഇതുതന്നെയാണ് ജനങ്ങള്‍ തിരിച്ചറിഞ്ഞത് ഇതുതന്നെയാണ് ഭരണത്തുടര്‍ച്ചയ്ക്ക് കാരണവും ..വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു പ്രയോചനവുമില്ലാത്തൊരു പക്ഷമായി പ്രതിപക്ഷം മാറി..
ഇനി ഈ ദുരിതമൊക്കെ അതിജീവിച്ചാല്‍ നിങ്ങള്‍ വീണ്ടും തലപൊക്കുമെന്നറിയാം..
ജനങ്ങളെ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കാണുന്ന പഴയ പ്രതിപക്ഷനേതാവ്…
ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയാത്തവണ്ണം നിശബ്ദമാണ്..ഇടപെടണം..
സാറെ.. ജനങ്ങളുടെ ദുരിത സമയത്ത് കൃത്യമായി ഇടപെടല്‍ നടത്തണം..അതാണ് ജനസേവകര്‍ ചെയ്യേണ്ടത്…

https://www.facebook.com/jazlabeenu.madasseri/posts/2860107960915711?__cft__[0]=AZVnW2Uz4eqw-owY_jUDz1O8i25O3cXae-le5P-G-Nlz7nfSW6tobhM863bByvs2RXir0rBhHmp0LndHnGoYRSOHT2aMlYtEaTt_YA02_8Hr6-O9bBCm1QdbnjeH5bKwUco&__tn__=%2CO%2CP-R

shortlink

Related Articles

Post Your Comments

Related Articles


Back to top button