മുഖക്കുരുവും കറുത്തപാടുകളും അകറ്റാന്‍ ഇതാ ചില എളുപ്പവഴികൾ

മുഖക്കുരു മാറിയാലും അതിന്‍റെ പാടുകൾ അവശേഷിക്കുന്നതാണ് പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. എന്നാൽ മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.

അര ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ കടലമാവ്, ഒരു ടീസ്പൂൺ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

Read Also  :  വീടിന്റെ മുറ്റവും സംരക്ഷണ ഭിത്തിയും ഇടിഞ്ഞ് ഗൃഹനാഥന്‍ 15 അടി താഴ്ചയിലേയ്ക്ക് വീണു; സംഭവം പത്തനംതിട്ടയില്‍

ഒരു ടീസ്പൂൺ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാ നീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകിക്കളയാം.

ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്‌സ് എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. മുപ്പത് മിനിറ്റിന് ശേഷം കഴുകിക്കളയാം.

കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. പാടുകള്‍ അകറ്റാന്‍ ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെയൊക്കെ ഇത് പരീക്ഷിക്കാം.

 

Share
Leave a Comment