കൊച്ചി : പിപിഇ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ ഉത്പന്നങ്ങളുടെ വില പുതുക്കി നിശ്ചിയച്ച സർക്കാർ നടപടിയിൽ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവർത്തകർ. വില കുറഞ്ഞ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാകുമെന്ന് ഡോ. വിപി ഗംഗാധരൻ പറഞ്ഞു.
കോവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വില നിയന്ത്രണം നടപ്പാക്കിയത്. പിപിഇ കിറ്റിന് 273 രൂപ, എൻ95 മാസ്കിന് 22 രൂപ, ഫേസ് ഷിൽഡ് 21 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചിയിച്ച പുതിയ നിരക്ക്. എന്നാൽ വിലനിയന്ത്രണം കൊണ്ടുവരുന്നതോടെ ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകളാകും വിപണിയിലെത്തുകയെന്നും ആരോഗ്യപ്രവര്‍ത്തകർ പറയുന്നു.
Read Also : ആക്രമണത്തില്‍ നിന്ന് പിന്നോട്ടില്ല…ഹമാസ് തലവന്‍ ഖത്തറില്‍; നെതന്യാഹുവിനെ വിളിച്ച് ബൈഡന്‍
രോഗികളുമായി നേരിട്ട് ഇടപെടുന്നവരാണ് പിപിഇ കിറ്റ് ധരിക്കുന്നത്. നിലവാരം കുറഞ്ഞ കിറ്റുകള്‍ ഉപയോഗിച്ചാൽ രോഗം പിടിക്കാൻ സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ രോഗ ബാധയുണ്ടായാല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം തന്നെ താളം തെറ്റുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments