ചണ്ഡിഗഢ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയില്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ നീട്ടി. ഈ മാസം 24 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെയാണ് തീരുമാനം.
മെയ് 24 വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നും നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ആരോഗ്യ മന്ത്രി അനില്‍ വിജ് അറിയിച്ചു. കോവിഡ് സാഹചര്യം അതിരൂക്ഷമായതിനാല്‍ മെയ് മൂന്നിനാണ് ആദ്യ ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. 10-ാം തീയതി അവസാനിച്ച ലോക്ക് ഡൗണ്‍ വീണ്ടും 17 വരെ നീട്ടുകയായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 9676 പുതിയ കോവിഡ് കേസുകളാണ് ഹരിയാനയില്‍ സ്ഥിരീകരിച്ചത്. 8.36 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 6,85,312 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 95,946 പേരാണ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 5,82,820 പേര്‍ ഇതുവരെ രോഗമുക്തി നേടി. 6,546 പേരാണ് ഹരിയാനയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments