Latest NewsKeralaNews

കൊല്ലത്ത് വീട്ടിൽ വളർത്തിയ ആടിന്റെ തലയറുത്ത് മാറ്റിയ നിലയിൽ; മന്ത്രവാദത്തിന് വേണ്ടിയെന്ന് സംശയം; അന്വേഷണം ആരംഭിച്ചു

കൊല്ലം: വീട്ടിൽ വളർത്തിയ ആടിനെ തലയറുത്ത് മാറ്റിയ നിലയിൽ കണ്ടെത്തി. കൊല്ലത്താണ് സംഭവം. തഴവ കുതിരപ്പന്തി പുത്തൻതറയിൽ റിട്ട: കൃഷി ഓഫീസർ പി.സി.വിജയകുമാറിന്റെ വീട്ടിൽ വളർത്തിയിരുന്ന മുന്തിയ ഇനത്തിൽപ്പെട്ട പെൺ ആടിനെയാണ് തലയറുത്ത് മാറ്റിയ നിലയിൽ കണ്ടെത്തിയത്.

Read Also: തൃശൂരില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ കര്‍ശനം, ജനങ്ങള്‍ നേരിട്ട് കടകളില്‍ പോകരുതെന്ന് നിര്‍ദ്ദേശം

രാവിലെ ആടിന് തീറ്റ കൊടുക്കാനായി വീട്ടുകാർ തൊഴുത്തിലെത്തിയപ്പോഴാണ് തലയറുത്ത് മാറ്റിയ നിലയിൽ ആടിന്റെ മൃതദേഹം കണ്ടെത്തിയത്. ആടിന്റെ ചോര അധികം തറയിലേക്ക് മാറ്റിയ രീതിയിലാണ് തല അറുത്തെടുത്തിരിക്കുന്നത്.

സംഭവത്തിൽ ആടിന്റെ ഉടമ പരാതി നൽകിയിട്ടുണ്ട്. മന്ത്രാവാദത്തിന് വേണ്ടിയാണ് ആടിന്റെ തലയറുത്തെടുത്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.

Read Also: കോവിഡ് സ്ഥിരീകരിച്ചതോടെ ബന്ധുക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ച രണ്ടു വയസുകാരൻ മരിച്ചു;അന്ത്യകർമ്മങ്ങൾ നടത്തി ആശുപത്രി അധികൃതർ

shortlink

Related Articles

Post Your Comments

Related Articles


Back to top button