ഓക്‌സിജന്‍ സിലിണ്ടറുകളും മരുന്നുകളും വാങ്ങണം; സംഭാവനയുമായി സംവിധായകന്‍ ശങ്കര്‍

സര്‍ക്കാരിന് 10 ലക്ഷം രൂപയാണ് ശങ്കര്‍ ഓണ്‍ലൈനായി സംഭാവന ചെയ്തത്

ചെന്നൈ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി പ്രശസ്ത സംവിധായകന്‍ എസ്. ശങ്കര്‍. സര്‍ക്കാരിന് 10 ലക്ഷം രൂപയാണ് ശങ്കര്‍ ഓണ്‍ലൈനായി സംഭാവന ചെയ്തത്. കോവിഡ് രോഗികള്‍ക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്കും മരുന്നുകള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമായി ഈ പണം ഉപയോഗിക്കുമെന്ന് ശങ്കര്‍ അറിയിച്ചു.

Also Read: ഇത് കേരളമാണ്, ഇവിടം ഇങ്ങനെയാണ്; ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തോടുള്ള സർക്കാർ അവഗണക്കെതിരെ സന്ദീപ് വാര്യർ

സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്‍ അജിത് 25 ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. സംവിധായകന്‍ എ.ആര്‍ മുരുകദാസും മുഖ്യമന്ത്രിയെ നേരില്‍ കാണുകയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തിരുന്നു.

സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാരിലേക്ക് സംഭാവന നല്‍കിയത്. വെട്രിമാരനും ജയംരവിയും ശിവകാര്‍ത്തികേയനും മോഹന്‍ രാജയും ദുരിതാശ്വസ നിധിയിലേക്കുള്ള തങ്ങളുടെ സഹായങ്ങള്‍ എത്തിച്ചിരുന്നു. സംവിധായികയായ സൗന്ദര്യ രജനികാന്തും നേരത്തെ ധനസഹായം നല്‍കിയിരുന്നു.

Share
Leave a Comment