Latest NewsIndiaNews

ഒന്‍പത് വയസ്സിന് താഴെ ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് കണ്ടെത്തി

ഡെറാഡൂണ്‍: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഒന്‍പത് വയസ്സിന് താഴെയുള്ള ആയിരത്തോളം കുട്ടികളില്‍ മാരകമായ കൊറോണ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടയില്‍ 1618 കുട്ടികളിലാണ് രോഗം കണ്ടെത്തിയത്. ചില കുട്ടികളുടെ അവസ്ഥ വഷളായതോടെ ഉടന്‍ തന്നെ അവരെ ചികിത്സയ്ക്കായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Read Also : ദാരുണം; കൊല്ലത്ത് ആശുപത്രിയിൽ കൊവിഡ് രോഗി തൂങ്ങിമരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 2,131 കുട്ടികള്‍ക്ക് മാത്രമാണ് അണുബാധയുണ്ടായത്. ഏപ്രില്‍ 1 മുതല്‍ ഏപ്രില്‍ 15 വരെ 264 കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏപ്രില്‍ 16 മുതല്‍ ഏപ്രില്‍ 30 വരെ 1,053 കേസുകളും മെയ് 1 മുതല്‍ മെയ് 14 വരെ 1,618 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിനെ അപേക്ഷിച്ച് ഏഴ് മടങ്ങ് കൂടുതലാണ് ഉത്തരാഖണ്ഡില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു ലക്ഷത്തില്‍ 771 കേസുകളാണ് ഉള്ളതെന്ന് സോഷ്യല്‍ ഡവലപ്‌മെന്റ് ഫോര്‍ കമ്യൂണിറ്റീസ് ഫൌണ്ടേഷന്‍ (എസ്ഡിസിഎഫ്) പ്രസിഡന്റ് അനൂപ് നൌട്ടാല്‍ പറഞ്ഞു.

ഉത്തരാഖണ്ഡില്‍ 79,379 കൊറോണ വൈറസ് കേസുകളും 4,426 പേര്‍ മാരകമായ രോഗം മൂലം മരണമടഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഞായറാഴ്ചയും നേരിയ കുറവ് രേഖപ്പെടുത്തി. പുതുതായി 3,11,170 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,077 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button