KeralaLatest NewsNews

മരണ പായ്ച്ചിലിൽ കേരളം; ബ്ളാക് ഫംഗസ് ബാധ കേരളത്തിലും; 7പേർക്ക് രോഗം സ്ഥിരീകരിച്ചു

തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്.

തിരുവനന്തപുരം: കേരളം കോവിഡിനോട് മല്ലിടുമ്പോൾ മരണം വിതയ്ക്കുന്ന ബ്ളാക് ഫംഗസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച് വരുന്നു. ഏഴുപേരില്‍ മ്യൂക്കോര്‍മൈക്കോസിസ് റിപ്പോര്‍ട്ട് ചെയ്തതതായാണ് വിവരം. ദീര്‍ഘകാല പ്രമേഹരോഗികളിലും പ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡാനന്തരം ഫംഗസ് ബാധ കൂടുതലായി കാണുന്നുവെന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് രോഗബാധ അസാധാരണമല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Read Also: കോവിഡ് ബാധിച്ചവരില്‍’മ്യൂക്കോമൈകോസിസ്’ ഫംഗസ് ബാധ വര്‍ധിക്കുന്നു; എയിംസ് മേധാവി

തമിഴ്നാട്ടില്‍ നിന്നെത്തിയ മൂന്നു പേര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ചികില്‍സയിലുളളത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരെയാണ് മ്യൂക്കോര്‍മൈക്കോസിസ് ബാധിക്കുന്നത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കോര്‍മൈസെററ്സ് ഇനത്തില്‍പെട്ട ഫംഗസുകളാണ് രോഗം പരത്തുന്നത്. മണ്ണിലും വായുവിലുമുളള ഇവ ചിലപ്പോള്‍ മൂക്കില്‍ പ്രവേശിക്കുമെങ്കിലും പ്രതിരോധ ശേഷിയുളളവരില്‍ ദോഷം ചെയ്യില്ല. എച്ച് ഐ വി ബാധിതരിലും വളരെക്കാലമായി പ്രമേഹമുളളവരിലും പ്രതിരോധശേഷി കുറവായിരിക്കുമെന്നതാണ് ഇവരില്‍ ബ്ളാക് ഫംഗസ് ബാധ ഗുരുതരമാകാന്‍ കാരണം. കോവിഡ് കാരണമുളള പ്രതിരോധ ശേഷിക്കുറവും കോവിഡ് മാറിയ ശേഷം രോഗപ്രതിരോധ ശക്തി കുറയുന്നതും സ്ററീറോയ്ഡുകളുടെ അശാസ്ത്രീയ ഉപയോഗവും രോഗസാധ്യത വര്‍ധിപ്പിക്കുന്നു.

  • ലക്ഷണങ്ങള്‍
  • തലവേദന, പനി കണ്ണിനും മൂക്കിനും വേദന,
  • ചുവപ്പ് നിറം, മൂക്കൊലിപ്പ് , സൈനസൈററിസ് , മുഖത്ത് വീക്കം, കാഴ്ചമങ്ങല്‍,
  • നെഞ്ചു വേദന, ശ്വാസ തടസം

shortlink

Related Articles

Post Your Comments

Related Articles


Back to top button