Latest NewsNewsIndiaInternational

പലസ്തീന്റെ മറവിൽ കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നീക്കം; 21 പേർക്കെതിരെ കേസെടുത്ത് പൊലീസ്

പലസ്തീനെ അനുകൂലിച്ച് ചുവരെഴുത്ത്, മുദ്രാവാക്യം; കശ്മീരിൽ 21 പേർക്കെതിരെ കേസെടുത്ത് പോലീസ്

ശ്രീനഗര്‍: ഇസ്രയേൽ – പലസ്തീൻ പ്രശ്നത്തിൽ ഇന്ത്യയ്ക്കകത്തുള്ളവരും ചേരിതിരിഞ്ഞ് പ്രകടനം. ഇസ്രയേൽ വിരുദ്ധ പ്രകടനം നടത്തിയ 21 പേരിൽ ജമ്മു കശ്മീരിൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രയേൽ വിരുദ്ധ മുദ്രാവാക്യം വിളിച്ചും ഇസ്രയേൽ പതാക കത്തിച്ചുമാണ് ഇവർ പലസ്തീനു പിന്തുണ പ്രഖ്യാപിച്ചത്.

ശ്രീനഗറിലെ പദ്ഷാഹി ബാഗിലും സഫാ കദാലിനും സമീപം ചെറിയ പ്രതിഷേധങ്ങള്‍ ഉണ്ടായതിനു പിന്നാലെയായിരുന്നു ജമ്മു കശ്മീര്‍ പോലീസിന്റെ നടപടി. പ്രതിഷേധത്തിനായി ഒത്തു കൂടിയ സംഘം ഇസ്രയേൽ പതാക കത്തിക്കുകയും പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങള്‍ ഒരു പാലത്തിൽ എഴുതുകയും ചെയ്തു. കരയുന്ന പലസ്തീൻ സ്ത്രീയുടെ ചിത്രത്തിനൊപ്പം ഞങ്ങളാണ് പലസ്തീൻ എന്നായിരുന്നു എഴുത്ത്. ഒപ്പം ഇസ്രയേൽ പതാക ഇവർ കത്തിക്കുകയും ചെയ്തുവെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇസ്രയേൽ – പലസ്തീൻ പ്രശ്നം മുതലെടുത്ത് കശ്മീർ താഴ്‌വരയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനൊരുങ്ങിയവരെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഭാഷ്യം. തെരുവിൽ അക്രമം അഴിച്ചുവിടാനുള്ള ശ്രമമാണ് നടന്നതെന്നാണ് സംശയിക്കുന്നതെന്നാണ് ജമ്മു കശ്മീര്‍ ഐജി വിജയ് കുമാറിന്റെ വിശദീകരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button