COVID 19Latest NewsNewsGulfOman

കോവിഡ് ബാധിച്ച് ഒമാനിൽ നഴ്​സ്​ മരിച്ചു

മസ്​കത്ത്​: ആരോഗ്യമന്ത്രാലയത്തിൽ പ്രവർത്തിച്ചുവന്ന ഒമാനി പൗരയായ നഴ്​സ്​ കോവിഡ്​ ബാധിച്ച്​ മരിക്കുകയുണ്ടായി. ഷനൂന അൽ നുഅ്​മാനി എന്ന നഴ്​സാണ്​ കോവിഡ് ബാധിച്ച് മരിച്ചത്​. കോവിഡ്​ ബാധിച്ച്​ മരിക്കുന്ന ആദ്യ ഒമാനി ആരോഗ്യപ്രവർത്തകയാണിവർ.

രാജ്യം ഷനൂനയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ പറഞ്ഞു. ആരോഗ്യ മന്ത്രി ഡോ. അഹ്​മദ്​ ബിൻ മുഹമ്മദ്​ അൽ സൈദിയും മരണത്തിൽ അനുശോചനം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button