ഗുരുഗ്രാം: മാതാപിതാക്കളെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് 22 കാരിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചു. രാത്രിയിലും പിറ്റേന്ന് രാവിലെയുമായി 25പേര്‍ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്ന് ഒന്‍പത് ദിവസത്തിന് ശേഷമാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. ഈ വര്‍ഷം ജനുവരിയില്‍ ആണ് സാഗര്‍ (23) എന്ന വ്യക്തിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടുവെന്നും അവനുമായി നമ്പറുകള്‍ കൈമാറിയെന്നും യുവതി പരാതിയില്‍ പറയുന്നു.
READ MORE: കോവിഡ് : സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി മാതൃകയാകണമെന്ന് ഐഎംഎ
കഴിഞ്ഞ നാല് വര്‍ഷമായി ഡല്‍ഹിയിലാണ് യുവതി താമസിക്കുന്നത്. മാസങ്ങളോളം ഫോണില്‍ സംസാരിച്ചതിന് ശേഷം സാഗര്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും മാതാപിതാക്കളെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. ഹോഡല്‍ എന്ന തന്റെ ഗ്രാമത്തില്‍ വന്ന് മാതാപിതാക്കളെ കാണണമെന്ന് സാഗര്‍ യുവതിയോട് പറഞ്ഞു. മെയ് മൂന്നിന് യുവതി ഹോഡലിലേക്ക് യാത്ര ചെയ്യുകയും സാഗറിനെ കാണുകയും ചെയ്തു. എന്നാല്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനു പകരം സാഗര്‍ അവളെ രാംഗഡ് ഗ്രാമത്തിലെ ഒരു വനത്തിലേക്ക് ആണ് കൊണ്ടുപോയത്. അയാളുടെ സഹോദരന്‍ സമുന്ദറും ഒരു കൂട്ടം സുഹൃത്തുക്കളും അവിടെ മദ്യം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
സാഗര്‍ യുവതിയോടൊപ്പം അവിടെയെത്തിയുടനെ അവിടെ കാത്തുനിന്ന മറ്റുള്ളവര്‍ അവളെ തള്ളിമാറ്റി രാത്രി മുഴുവന്‍ ബലാത്സംഗം ചെയ്തു. അടുത്ത ദിവസം, അവളെ ആകാശ് എന്ന് തിരിച്ചറിഞ്ഞ ഒരു സ്‌ക്രാപ്പ് ഡീലറുടെ അടുത്തേക്ക് കൊണ്ടുപോയി. അവിടെയും അഞ്ചുപേര്‍ അവളെ ബലാത്സംഗം ചെയ്തു. അവളുടെ നില വഷളായതോടെ അഞ്ചുപേരും അവളെ ബദര്‍പൂര്‍ അതിര്‍ത്തിക്കടുത്ത് തള്ളിയിട്ട് ഓടിപ്പോയി.
ശാരീരികമായും മാനസികമായും അവശയായ യുവതി ഒമ്പത് ദിവസമെടുത്തു പഴയ നിലയിലേക്ക് തിരിച്ചെത്താന്‍. മെയ് 12 ന് ഹസ്സന്‍പൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി സാഗറിനും മറ്റ് 24 പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിന് പരാതി നല്‍കി. ഐപിസിയുടെ 365 (തട്ടിക്കൊണ്ടുപോകല്‍), 376 ഡി (കൂട്ട ബലാത്സംഗം), 120 ബി (ക്രിമിനല്‍ ഗൂഡാലോചന), 34 (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകള്‍ പ്രകാരം 25 പ്രതികള്‍ക്കെതിരെ കേസെടുത്തു. സാഗറിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും ഹസന്‍പൂര്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ രാജേഷ് പറഞ്ഞു.
READ MORE: നായര്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു; ശശി തരൂരിനെതിരായ നടപടികള്‍ക്ക് സ്റ്റേ
Post Your Comments