
ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്തായതിനെ തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അൽ-ഖെലൈഫിയും റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും താരത്തിനെ പിഎസ്ജിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, പിഎസ്ജിക്ക് കൈലിയൻ എംബാപെയെ ടീമിൽ നിലനിർത്താൻ ഏറെ താൽപര്യമുണ്ട്. എന്നാൽ എംബാപെക്കായി റയൽ മാഡ്രിഡ് ശ്രമം തുടരുന്നുണ്ട്. എംബാപെ ക്ലബ് വിടാൻ ഇടയായാൽ ഒരു ബാക്ക് അപ് ഓപ്ഷൻ ആയാണ് റൊണാൾഡോയെ പിഎസ്ജി കണക്കാക്കുന്നത്. റൊണാൾഡോ മാത്രമല്ല ലയണൽ മെസ്സിയും പിഎസ്ജിയുടെ ട്രാൻസ്ഫർ ടാർഗറ്റ് ലിസ്റ്റിൽ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പിഎസ്ജി മാഞ്ചസ്റ്റർ സിറ്റിയോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. പിഎസ്ജിക്കെതിരായ ജയത്തോടെ പാരീസിൽ രണ്ട് എവേ ഗോളുകളുടെ ആധിപത്യമാണ് സിറ്റി നേടിയത്. സ്വന്തം തട്ടകത്തിൽ ഏറ്റുവാങ്ങിയ പരാജയവും, ലീഗ് കപ്പ് കൈവിട്ടതോടെ മികച്ച ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജി.
Post Your Comments