KeralaLatest NewsNews

നായര്‍ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു; ശശി തരൂരിനെതിരായ നടപടികള്‍ക്ക് സ്റ്റേ‍

ശശി തരൂരിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ കേരളത്തിലെ നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

കൊച്ചി: ഡോ. ശശി തരൂര്‍ എം.പിക്കെതിരായ കേസില്‍ തുടര്‍ നടപടികള്‍ക്ക് രണ്ടുമാസത്തെ സ്‌റ്റേ. നായര്‍ സ്ത്രീകളെ പുസ്തകത്തില്‍ മോശമായി ചിത്രീകരിച്ച കേസിലാണ് തിരുവനന്തപുരം അഡി.സി.ജെ.എം കോടതിയിലെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ നല്‍കിയത്.

Read Also: പടവെട്ടുന്നവനാണ്, ഒളിച്ചോടുന്നവനല്ല..; മാധ്യമചാണക്യന്മാർക്ക് മറുപടിയുമായി പ്രധാനമന്ത്രി

എന്നാൽ തിരുവനന്തപുരം പാല്‍കുളങ്ങര സ്വദേശി സന്ധ്യ ശ്രീകുമാര്‍ നല്‍കിയ അപകീര്‍ത്തിക്കേസിലെ തുടര്‍ നടപടികളാണ് ജസ്റ്റിസ് പി. ഗോപിനാഥ് സ്റ്റേ ചെയ്തത്. ശശി തരൂരിന്റെ ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ കേരളത്തിലെ നായര്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button