ജലന്ധര്‍: ഗോതമ്പ് സംഭരണത്തില്‍ മുന്‍കാലത്തെ എല്ലാ റെക്കോഡുകളും മറികടന്ന് പഞ്ചാബ്. 132.08 ലക്ഷം മെട്രിക് ടണ്‍ ഗോതമ്ബ് സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ചു, സര്‍ക്കാരിന്റെ ലക്ഷ്യത്തേക്കാള്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ അധികം. ഒമ്പത് ലക്ഷം കര്‍ഷകര്‍ക്ക് 23,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടെത്തി.
Read Also : ചൈനയിൽ വീശിയടിച്ചത് രണ്ട് ചുഴലിക്കാറ്റുകൾ ; നിരവധി മരണം
ഇടനിലക്കാര്‍ മുഖേനയല്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്നത് ഇതാദ്യമാണ്. എപ്രില്‍ പത്തിന് തുടങ്ങി വ്യാഴാഴ്ച അവസാനിച്ച 34 ദിവസം നീണ്ട റാബി വിപണന സീസണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12 ദിവസം കുറവായിരുന്നു. പഞ്ചാബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോതമ്ബ് സംഭരമാണ് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ രേഖകള്‍ പ്രകാരം നടന്നത്.
2009-10 വരെ നൂറ് ലക്ഷം മെട്രിക് ടണില്‍ താഴെയായിരുന്നു ഇത്. ധാന്യവുമായി ചന്ത(മണ്ഡി)യിലെത്തിയ ഒന്‍പത് ലക്ഷത്തിലധികം പേര്‍, കഴിഞ്ഞ വര്‍ഷത്തെ കര്‍ഷകരുടെ(8.8 ലക്ഷം) എണ്ണം അപേക്ഷിച്ച് കൂടുതലാണ്.
Post Your Comments